Wednesday, July 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Culture

ഏകാദശി വിവാദം തീർന്നു, ഇപ്പോഴിതാ വൃശ്ചിക കാർത്തികയിലും ചില അവ്യക്തത ; കൃത്യമായ വിശദീകരണവുമായി ഡോ:മഹേന്ദ്രകുമാർ പി എസ്

by Brave India Desk
Dec 5, 2022, 07:31 pm IST
in Culture
Share on FacebookTweetWhatsAppTelegram

ഗുരുവായൂർ ഏകാദശി ആചരണ ദിവസവുമായി ബന്ധപ്പെട്ട് ഏറെ സംശയങ്ങളും വിവാദങ്ങളും നടന്നതിന് പിന്നാലെ വൃശ്ചിക കാർത്തിക ദിവസത്തെ ചൊല്ലിയും തർക്കം.കലണ്ടർ പ്രകാരം 2022 ഡിസംബർ മാസം ഏഴാം തീയതി ബുധനാഴ്ചയാണ്  കാർത്തിക നക്ഷത്രം.കുറെയേറെ കലണ്ടറുകളിൽ കാർത്തികവിളക്ക് കൊടുത്തിരിക്കുന്നതും അന്നാണ്. ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ വിശദീകരണമാണ് ജ്യോതിഷ ഗവേഷകനായ ഡോ.മഹേന്ദ്രകുമാർ പിഎസ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

Stories you may like

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

സിംഹാസനത്തിലെ പാദുകങ്ങൾ: ഭരതന്റെ കണ്ണീരും രാമന്റെ വാക്കും

ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം;

വൃശ്ചിക കാർത്തിക എന്നാണ് ?
കാർത്തിക ദീപം തെളിയിക്കേണ്ടത് എന്നാണ് ?

2022 ഡിസംബർ മാസം ഏഴാം തീയതി ബുധനാഴ്ചയാണ് കലണ്ടറിൽ കാർത്തിക നക്ഷത്രം.കുറെയേറെ കലണ്ടറുകളിൽ കാർത്തികവിളക്ക് കൊടുത്തിരിക്കുന്നതും അന്നാണ്.

ഇനി കാര്യത്തിലേക്ക് വരാം…

ഡിസംബർ ഏഴിന് (ബുധൻ) കാർത്തിക നക്ഷത്രം 9 നാഴിക 59 വിനാഴികയാണ് ഉള്ളത്.അതായത് രാവിലെ 10.26 വരെ.

ഉദയാൽപരം ആറ് നാഴികയ്ക്ക് മേൽ ഒരു നക്ഷത്രം ഉണ്ടെങ്കിൽ (അതായത് സൂര്യോദയ ശേഷം 2 മണിക്കൂർ 24 മിനുട്ടിന് മേൽ ഒരു മിനിറ്റ് എങ്കിലും ഉണ്ടെങ്കിൽ) അന്നാണ് പിറന്നാൾ ആചരിക്കേണ്ടത്… അങ്ങനെ ചിന്തിക്കുമ്പോൾ ബുധനാഴ്ച കാർത്തിക നക്ഷത്രക്കാരുടെ പിറന്നാൾ ആചരണം ആകാം…
ഇതേ നിയമപ്രകാരം നോക്കി കാർത്തിക നക്ഷത്രത്തിൽ ക്രിയ കഴിക്കേണ്ടതായ കുമാരനെല്ലൂർ, പെരുന്ന (കൊടിയേറ്റ്), കാടാമ്പുഴ, തൃക്കൊടിത്താനം, ചക്കുളത്തുകാവ് പൊങ്കാല തുടങ്ങിയ ആചരണങ്ങൾ ബുധനാഴ്ച തന്നെയാണ് വേണ്ടത്…

എന്നാൽ കാർത്തിക ദീപത്തെ സംബന്ധിച്ചും കാർത്തിക നക്ഷത്രത്തിൽ ശ്രാദ്ധം ആചരിക്കുന്നവരെ സംബന്ധിച്ചും ആചരണം വേണ്ടത് തലേന്നാണ്…
(അതായത് ഡിസംബർ 6 ചൊവ്വാഴ്ച)

Dec 7 ബുധനാഴ്ച ഉച്ചയ്ക്ക് രോഹിണി വരുന്നതിനാൽ വൃശ്ചികമാസ രോഹിണി നക്ഷത്രത്തിൽ ശ്രാദ്ധം ആചരിക്കുന്നവർ രോഹിണി നക്ഷത്രം കലണ്ടറിൽ കാണിച്ചിരിക്കുന്ന വ്യാഴാഴ്ച അല്ല മറിച്ച്, തലേന്ന് ഉച്ചയ്ക്ക് മുമ്പേ തുടങ്ങുന്ന രോഹിണി രാ-തങ്ങൽ ഉള്ള ബുധനാഴ്ചയാണ് അതാചരിക്കേണ്ടത്…

സമാനമാണ് കാർത്തികയുടെയും അവസ്ഥ….

Dec 6 ചൊവ്വാഴ്ച : ഭരണി നക്ഷത്രം ഉദയാത്പരം 5 നാഴിക 33 വിനാഴികയാണ് ഉള്ളത്. അതായത് രാവിലെ 8:40 വരെ ഭരണി എന്നർത്ഥം. ശേഷം കാർത്തിക തുടങ്ങുന്നു.

അന്നേദിവസം സന്ധ്യയ്ക്ക് കാർത്തിക നക്ഷത്രം തട്ടുന്നതിനാൽ “കാർത്തികദീപം ആചരിക്കേണ്ടത് ചൊവ്വാഴ്ചയാണ് “…

തൃക്കാർത്തിക നാളിൽ ചെയ്യേണ്ട ക്ഷേത്രാചാരങ്ങൾ – കലശാദികൾ, വേല, പൊങ്കാല, എഴുന്നെള്ളത്ത് ഇത്യാദികൾ ബുധനാഴ്ച ചെയ്യുന്നു എന്നത് കൊണ്ട് കാർത്തിക ദീപം തെളിയിക്കൽ ബുധനാഴ്ച ആകണമെന്ന് ശാഠ്യം പിടിക്കേണ്ടതില്ല…

നക്ഷത്രം രാവിലെ ഉണ്ടോ എന്ന് നോക്കിയിട്ടല്ലല്ലോ ശ്രാദ്ധം എടുക്കുന്നത്…. അതേമാതിരി കാർത്തിക ദീപം എന്നത് ത്രിസന്ധ്യയ്ക്കുള്ള ആചാരമായതിനാൽ ത്രിസന്ധ്യക്ക് കാർത്തിക വരണമെന്നത് തന്നെയാണ് ഇവിടെ സ്വീകരിക്കേണ്ടത്…

ജ്യോതിഷ ഭൂഷണം പഞ്ചാംഗത്തിൽ Dec 6 (വൃശ്ചികം 20) ചൊവ്വാഴ്ച കാർത്തിക ദീപമായും…. Dec 7 (വൃശ്ചികം 21) ബുധനാഴ്ച കുമാരനല്ലൂർ കാർത്തിക അടക്കമുള്ള വിശേഷ ദിവസങ്ങളായും കൊടുത്തതിന്റെ സാംഗത്യം ഇതാണ്..

https://www.facebook.com/mahendra.kumarps/posts/pfbid0pKqbvzxe6oE97sMqK7S8DFNgkWhkS8jk5LaoVMuYsps9eCfsBQXjYcQPeGRrSGyjl

Tags: karthika vilakku
Share1TweetSendShare

Latest stories from this section

മകുടത്തിൽ നിന്ന് മരവുരിയിലേക്ക്:: അയോധ്യയെ ഞെട്ടിച്ച കൈകേയിയുടെ ആ രണ്ടു വരങ്ങൾ!

മകുടത്തിൽ നിന്ന് മരവുരിയിലേക്ക്:: അയോധ്യയെ ഞെട്ടിച്ച കൈകേയിയുടെ ആ രണ്ടു വരങ്ങൾ!

“സങ്കടപ്പെടേണ്ട മകനേ…” എന്ന് കാതിൽ മന്ത്രിക്കുന്ന കാരുണ്യമൂർത്തി; പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര

“സങ്കടപ്പെടേണ്ട മകനേ…” എന്ന് കാതിൽ മന്ത്രിക്കുന്ന കാരുണ്യമൂർത്തി; പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര

ഒൻപത് ഗ്രഹങ്ങൾക്ക് ഒൻപത് പട്ടുചാർത്തിയ ശിവലിംഗങ്ങൾ; ഗുവാഹത്തിയിലെ അപൂർവ്വ നവഗ്രഹ ക്ഷേത്രവിസ്മയം

ഒൻപത് ഗ്രഹങ്ങൾക്ക് ഒൻപത് പട്ടുചാർത്തിയ ശിവലിംഗങ്ങൾ; ഗുവാഹത്തിയിലെ അപൂർവ്വ നവഗ്രഹ ക്ഷേത്രവിസ്മയം

105 കിലോമീറ്റർ നഗ്നപാദരായി ഒഴുകിയെത്തുന്ന ഭക്തലക്ഷങ്ങൾ; രാവണൻ പ്രതിഷ്ഠിച്ച വൈദ്യനാഥ ജ്യോതിർലിംഗ വിസ്മയം

105 കിലോമീറ്റർ നഗ്നപാദരായി ഒഴുകിയെത്തുന്ന ഭക്തലക്ഷങ്ങൾ; രാവണൻ പ്രതിഷ്ഠിച്ച വൈദ്യനാഥ ജ്യോതിർലിംഗ വിസ്മയം

Discussion about this post

Latest News

ആരോഗ്യമുള്ള ശരീരത്തിലും നിശ്ശബ്ദനായി രോഗമെത്താം: പതിവ് ആരോഗ്യ പരിശോധനകളുടെ പ്രസക്തി

ആരോഗ്യമുള്ള ശരീരത്തിലും നിശ്ശബ്ദനായി രോഗമെത്താം: പതിവ് ആരോഗ്യ പരിശോധനകളുടെ പ്രസക്തി

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

‘കുറ്റബോധം കൊണ്ട് മോദിയും അമിത് ഷായും സഭയിൽ നിന്നും ഒളിച്ചോടി’; ചോദ്യപേപ്പർ ചോർച്ച ബിൽ ചർച്ചയിൽ പ്രധാനമന്ത്രി ഇല്ലാത്തതിനെതിരെ കെ.സി.വേണുഗോപാൽ

‘കുറ്റബോധം കൊണ്ട് മോദിയും അമിത് ഷായും സഭയിൽ നിന്നും ഒളിച്ചോടി’; ചോദ്യപേപ്പർ ചോർച്ച ബിൽ ചർച്ചയിൽ പ്രധാനമന്ത്രി ഇല്ലാത്തതിനെതിരെ കെ.സി.വേണുഗോപാൽ

പ്രൾഹാദ് ജോഷി രാജ്യത്തെ ‘ഏറ്റവും തരംതാണ വ്യക്തിത്വമുള്ള മനുഷ്യൻ’ ; പുതിയ വിദ്യാഭ്യാസ മന്ത്രിയെ നിന്ദ്യമായി അധിക്ഷേപിച്ച് രാഹുൽ ഗാന്ധി

പ്രൾഹാദ് ജോഷി രാജ്യത്തെ ‘ഏറ്റവും തരംതാണ വ്യക്തിത്വമുള്ള മനുഷ്യൻ’ ; പുതിയ വിദ്യാഭ്യാസ മന്ത്രിയെ നിന്ദ്യമായി അധിക്ഷേപിച്ച് രാഹുൽ ഗാന്ധി

തുടർച്ചയായി വരുന്ന എക്കിൾ നിസ്സാരക്കാരനല്ല; എന്തുകൊണ്ടാണ് നമുക്ക് എക്കിളുണ്ടാകുന്നത്? അറിയാം ഇതിന് പിന്നിലെ യഥാർത്ഥ ശാസ്ത്രം!

തുടർച്ചയായി വരുന്ന എക്കിൾ നിസ്സാരക്കാരനല്ല; എന്തുകൊണ്ടാണ് നമുക്ക് എക്കിളുണ്ടാകുന്നത്? അറിയാം ഇതിന് പിന്നിലെ യഥാർത്ഥ ശാസ്ത്രം!

ചരിത്രം കുറിച്ച് ഇന്ത്യ-നേപ്പാൾ റെയിൽപ്പാത ; കൊൽക്കത്തയിൽ നിന്നുള്ള ആദ്യ ചരക്ക് തീവണ്ടി ബിരട്നഗറിലെത്തി

ചരിത്രം കുറിച്ച് ഇന്ത്യ-നേപ്പാൾ റെയിൽപ്പാത ; കൊൽക്കത്തയിൽ നിന്നുള്ള ആദ്യ ചരക്ക് തീവണ്ടി ബിരട്നഗറിലെത്തി

ബേബി പൗഡർ ഉപയോഗിച്ച് കാൻസർ ബാധിച്ചു’; ഒടുവിൽ വൻ ഒത്തുതീർപ്പിന് വഴങ്ങി ജോൺസൺ & ജോൺസൺ, നൽകുക 5.5 ബില്യൺ ഡോളർ!

കുഞ്ഞുങ്ങളുടെ ആ മണം… വിഷമായിരുന്നോ?ഒരു ഡോക്ടറുടെ കത്തിൽ നിന്ന് ₹1000 കോടി സാമ്രാജ്യത്തിലേക്ക്… ഒടുവിൽ കോടതിക്കൂട്ടിൽ!

ഇന്ത്യ സ്വതന്ത്രയായപ്പോൾ 1 ലക്ഷം ക്രീം സൗജന്യം:സായിപ്പിന് മറുപടി കൊടുത്ത കമ്പനി

ഇന്ത്യ സ്വതന്ത്രയായപ്പോൾ 1 ലക്ഷം ക്രീം സൗജന്യം:സായിപ്പിന് മറുപടി കൊടുത്ത കമ്പനി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies