Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Business

ഇന്ത്യ സ്വതന്ത്രയായപ്പോൾ 1 ലക്ഷം ക്രീം സൗജന്യം:സായിപ്പിന് മറുപടി കൊടുത്ത കമ്പനി

by Brave India Desk
Jul 28, 2026, 06:48 pm IST
in Business
Share on Facebook
Tweet
WhatsApp
Telegram

ശരീരത്തിലൊരു മുറിവോ, വരണ്ട ചുണ്ടുകളോ, പൊട്ടിയ ഉപ്പൂറ്റിയോ കണ്ട് വിഷമിച്ചിരുന്നപ്പോൾ, അമ്മ ഒരു പച്ച പെട്ടിയിൽ നിന്ന് ആ ക്രീമെടുത്ത് പുരട്ടിത്തന്ന ആ തണുപ്പ് നിങ്ങളാരെങ്കിലും മറന്നിട്ടുണ്ടോ? ഇന്ത്യയിലൊരു തലമുറയുടെ ആകുലതകളെ മുഴുവൻ ഒറ്റത്തുള്ളികൊണ്ട് മായ്ച്ചുകളഞ്ഞ ആ പച്ച ട്യൂബ് സാദാ ക്രീമായിരുന്നില്ല! 1920-കളിൽ, ‘സായിപ്പ് ഉണ്ടാക്കുന്ന മരുന്ന് മാത്രമാണ് ഉത്തമം’ എന്ന് വിശ്വസിച്ച് സ്വന്തം അധ്വാനത്തിന്റെ പണം മുഴുവൻ ബ്രിട്ടീഷുകാർക്ക് എറിഞ്ഞുകൊടുത്ത ഭാരതീയർക്ക് മുന്നിലേക്ക്, സ്വന്തം കോടികളുടെ ബിസിനസ്സ് തല്ലിത്തകർത്ത് ‘സ്വദേശി’ വീര്യവുമായി ഒരാൾ കടന്നുവരികയാണ്. തങ്ങളുടെ കൈയ്യിലുള്ള പണം കൊണ്ട് ബ്രിട്ടീഷുകാർ നമ്മളെത്തന്നെ അടിമകളാക്കുകയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ, സ്വന്തം അടുക്കളയിൽ ഭാര്യയെയും കൂട്ടി ആ മനുഷ്യൻ കുഴച്ചെടുത്ത ആ പച്ചമരുന്ന് പിന്നീട് ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിന്റെ തന്നെ ഐക്കണായി മാറിയ കഥ അറിയുമ്പോഴേ ഏത് ഇന്ത്യക്കാരൻ്റെയും ചങ്കൊന്ന് പിടക്കൂ!”

“പട്ടിണിയും ലോകമഹായുദ്ധങ്ങളും വന്ന് രാജ്യത്തെ സകല ബിസിനസ്സുകളും തരിപ്പണമായപ്പോഴും, വിദേശ ഭീമന്മാർ കോടികൾ എറിഞ്ഞ് പരസ്യം ചെയ്തിട്ടും… ഒരു നൂറ്റാണ്ടോളമായി ഇന്ത്യക്കാരന്റെ വീടുകളിൽ രാജാവായി വാഴുന്ന ആ ‘ആനമാർക്ക് പച്ച കുപ്പിയുടെ’ വിജയം വെറുമൊരു കച്ചവടമല്ല, അത് സ്വാഭിമാനത്തിന്റെ കഥയാണ്!”

Stories you may like

ഒരൊറ്റ രാത്രികൊണ്ട് 245 കമ്പനികളെ പൂട്ടിച്ച സർക്കാർ നീക്കം! LIC പിറന്ന ചരിത്രം

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

കഥയുടെ തുടക്കം 1929-ലാണ്. കൊൽക്കത്തക്കാരനായ ഗൗർ മോഹൻ ദത്ത (Gour Mohan Dutta) എന്ന യുവാവ് അന്ന് വിദേശ മരുന്നുകളും സൗന്ദര്യവർദ്ധക വസ്തുക്കളും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഒരു സാധാരണ ബിസിനസ്സുകാരനായിരുന്നു. കൈനിറയെ പണം കിട്ടുന്ന സുഖകരമായ ജീവിതം! എന്നാൽ, രാജ്യത്തുടനീളം അലയടിച്ച സ്വാതന്ത്ര്യസമര പോരാട്ടങ്ങളും മഹാത്മാഗാന്ധിയുടെ ‘സ്വദേശി’ ആഹ്വാനവും അദ്ദേഹത്തിന്റെ ഉറക്കം കെടുത്തി. നമ്മൾ ഇവിടെ നിന്ന് കൊടുക്കുന്ന ഓരോ പൈസയും കൊണ്ടാണ് വെള്ളക്കാർ നമ്മളെത്തന്നെ അടിമകളാക്കി ഭരിക്കുന്നത് എന്ന തിരിച്ചറിവ് അദ്ദേഹത്തെ വേട്ടയാടി. ആ അസ്വസ്ഥതയിൽ നിന്നാണ് അദ്ദേഹം ഒരു ധീരമായ തീരുമാനത്തിലെത്തിയത്—ഇറക്കുമതി ബിസിനസ്സ് പൂർണ്ണമായും ഉപേക്ഷിക്കുക!

സ്വന്തം കാലിൽ നിൽക്കാൻ തീരുമാനിച്ച ഗൗർ മോഹൻ, പ്രശസ്ത ശാസ്ത്രജ്ഞൻ ആചാര്യ പ്രഫുല്ല ചന്ദ്ര റോയിയുടെ സഹായത്തോടെ വീട്ടിലെ ചെറിയ മുറിയിൽ പരീക്ഷണങ്ങൾ തുടങ്ങി. ബോറിക് ആസിഡും, സിങ്ക് ഓക്സൈഡും, ലാനോലിനും ചേർത്ത് ഒരു പ്രത്യേക ആന്റിസെപ്റ്റിക് ക്രീം അദ്ദേഹം രൂപപ്പെടുത്തി. ആ ആദ്യ നാളുകളിൽ രാത്രികളിൽ ഉറക്കമിളച്ച്, കൈകൾ കുഴയുന്നതുവരെ ആ ക്രീം കുഴച്ചെടുക്കാനും പെട്ടികളിലാക്കാനും അദ്ദേഹത്തിന് കൂട്ടായി നിന്നത് ഭാര്യ കമലാ ബാല ദത്തയായിരുന്നു. അങ്ങനെ ‘ബോറിക്’ എന്ന വാക്കിൽ നിന്നും എണ്ണ എന്നർത്ഥം വരുന്ന ‘ഒലീൻ’ എന്ന വാക്കിൽ നിന്നും ജന്മമെടുത്ത ബ്രാൻഡായിരുന്നു ‘ബോറോലിൻ’ (Boroline)!

പക്ഷേ, കച്ചവടം തുടങ്ങിയപ്പോൾ പ്രതിസന്ധികൾ മലവെള്ളപ്പാച്ചിൽ പോലെ വന്നു. ഇന്ത്യക്കാർക്ക് അന്ന് സ്വദേശി ഉൽപ്പന്നങ്ങളിൽ വലിയ വിശ്വാസമില്ലായിരുന്നു. സായിപ്പിന്റെ ലേബലുള്ള മരുന്നുകൾക്ക് പിന്നാലെ ആളുകൾ ഓടിയപ്പോൾ, ബോറോലിനെ പലരും സംശയത്തോടെ കണ്ടു. എങ്കിലും ഗൗർ മോഹൻ വിട്ടുകൊടുക്കാൻ തയ്യാറായില്ല. വായിക്കാൻ അറിയാത്ത സാധാരണക്കാരായ ഗ്രാമീണർക്ക് പോലും പെട്ടെന്ന് തിരിച്ചറിയാൻ അദ്ദേഹം ആ പച്ച പെട്ടിയിൽ ഒരു ‘ആനയുടെ’ ചിത്രം കൊടുത്തു. ശക്തിയുടെയും ഐശ്വര്യത്തിന്റെയും അടയാളമായിട്ടാണ് അദ്ദേഹം ആനയെ തിരഞ്ഞെടുത്തത്. അങ്ങനെ ഗ്രാമങ്ങളിൽ ബോറോലിൻ ‘ഹാത്തിവാലാ ക്രീം’ (ആനമാർക്ക് ക്രീം) എന്ന് അറിയപ്പെടാൻ തുടങ്ങി.

ഈ ബിസിനസ്സ് യാത്രയിലെ ഏറ്റവും വൈകാരികമായ നിമിഷം സംഭവിച്ചത് 1947 ഓഗസ്റ്റ് 15-നാണ്! ഭാരതം സ്വതന്ത്രമായ ആ ചരിത്ര ദിനത്തിൽ, ആ സന്തോഷം ആഘോഷിക്കാൻ ജി.ഡി. ഫാർമസ്യൂട്ടിക്കൽസ് ചെയ്തത് എന്താണെന്നോ? രാജ്യത്തുടനീളം ഒരൊറ്റ പൈസ പോലും വാങ്ങാതെ ഒരു ലക്ഷം ബോറോലിൻ ക്രീമുകൾ അവർ സൗജന്യമായി ജനങ്ങൾക്ക് വീതിച്ചു നൽകി! “ഇത് വെറുമൊരു വിപണി സാധനമല്ല, സ്വതന്ത്ര ഭാരതത്തിന്റെ സ്വന്തം ഉൽപ്പന്നമാണ്” എന്ന ഉറച്ച പ്രഖ്യാപനമായിരുന്നു അത്.

കാലം കടന്നുപോയി, 80-കളിലും 90-കളിലും വിദേശത്തെയും തദ്ദേശീയത്തെയും വൻകിട കോർപ്പറേറ്റുകൾ കോടികളുടെ പരസ്യങ്ങളുമായി ബോറോലിനെ തകർക്കാൻ വിപണിയിലേക്കിറങ്ങി. പല പാരമ്പര്യ കമ്പനികളും മൾട്ടിനാഷണൽ ഭീമന്മാർക്ക് മുന്നിൽ മുട്ടുമടക്കുകയോ കമ്പനി വിറ്റ് ഓടുകയോ ചെയ്തു. എന്നാൽ ബോറോലിൻ തങ്ങളുടെ യഥാർത്ഥ കൂട്ടോ, അവരുടെ പച്ചനിറത്തിലുള്ള ഐക്കോണിക് പാക്കിംഗോ അല്പം പോലും മാറ്റിയില്ല. “നിങ്ങൾ എത്ര പുതിയ ക്രീമുകൾ കൊണ്ടുവന്നാലും, മുറിവിനും ചുണ്ടുപൊട്ടലിനും പുള്ളികുത്തലിനും മലയാളിയുടെയും ബംഗാളിയുടെയും വീടുകളിൽ ഈ ആനമാർക്ക് ക്രീം തന്നെയുണ്ടാകും” എന്ന വിശ്വസ്തത അവർ കാത്തുസൂക്ഷിച്ചു.

ഇന്ന്, സ്ഥാപകൻ ഗൗർ മോഹൻ ദത്തയ്ക്ക് ശേഷം അദ്ദേഹത്തിന്റെ മകൻ മുരാരി മോഹൻ ദത്തയും, അദ്ദേഹത്തിന് ശേഷം കൊച്ചുമകൻ ദേവാശിഷ് ദത്തയും കമ്പനി നയിക്കുമ്പോഴും, വിദേശ കമ്പനികൾക്ക് മുൻപിൽ പണയം വെക്കാത്ത ഒരു അപൂർവ്വ ഇന്ത്യൻ കുടുംബ ബിസിനസ്സായി ബോറോലിൻ നിലനിൽക്കുന്നു. ഒരു കമ്പനിയുടെ ആകെ വരുമാനത്തിന്റെ 60 ശതമാനത്തിലധികവും ഒരൊറ്റ ഉൽപ്പന്നം കൊണ്ട് നേടുക എന്നത് ബിസിനസ്സ് ലോകത്തെ മഹാത്ഭുതങ്ങളിൽ ഒന്നാണ്!

ഈ കഥ നമ്മെ ചിന്തിപ്പിക്കുന്നത് ഒരേയൊരു കാര്യമാണ്—ഉൽപ്പന്നങ്ങൾ വിൽക്കാൻ കോടികളുടെ പരസ്യങ്ങളോ വലിയ പാക്കിംഗോ മാത്രം പോരാ; അതിന് പിന്നിൽ ഒരു ജനതയോടുള്ള ആത്മാർത്ഥതയും വിശ്വസ്തതയുമുണ്ടെങ്കിൽ, മാറ്റങ്ങളുടെ ചുഴലിക്കാറ്റിലും ആ സാമ്രാജ്യം തകരാതെ തലയുയർത്തി നിൽക്കും! 1929-ൽ ഒരു ചെറിയ അടുക്കളയിൽ നിന്ന് തുടങ്ങിയ ആ പച്ചപെട്ടി ഇന്നും കോടിക്കണക്കിന് മനുഷ്യരുടെ വീടുകളിൽ ഒരു കുടുംബാംഗത്തെപ്പോലെ കാവലുണ്ട്!

Tags: businessBOROLINE
Share
Tweet
Send
Share

Latest stories from this section

പാട്ട് പാടിയാൽ പോരെ, എന്തിനാ അച്ചാർക്കച്ചവടം?ചിത്ര അരുണിന്റെ കൽപ്പാത്തി സ്റ്റോർ

പാട്ട് പാടിയാൽ പോരെ, എന്തിനാ അച്ചാർക്കച്ചവടം?ചിത്ര അരുണിന്റെ കൽപ്പാത്തി സ്റ്റോർ

സ്റ്റെബിലൈസർ മാത്രം വിറ്റിരുന്നെങ്കിൽ V-Guard എന്നേ പൂട്ടുമായിരുന്നു:കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

സ്റ്റെബിലൈസർ മാത്രം വിറ്റിരുന്നെങ്കിൽ V-Guard എന്നേ പൂട്ടുമായിരുന്നു:കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

മലയാളിയെ സ്വർണം പണയം വയ്ക്കാൻ പഠിപ്പിച്ച സ്ഥാപനം; വിശ്വാസത്തിൻ്റെ 77 വർഷങ്ങൾ: മണപ്പുറം ഫിനാൻസ്

മലയാളിയെ സ്വർണം പണയം വയ്ക്കാൻ പഠിപ്പിച്ച സ്ഥാപനം; വിശ്വാസത്തിൻ്റെ 77 വർഷങ്ങൾ: മണപ്പുറം ഫിനാൻസ്

കഞ്ഞി വിറ്റ് കൊച്ചി പിടിച്ചു എംബിഎക്കാരൻ കാശുണ്ടാക്കുന്ന വഴി

കഞ്ഞി വിറ്റ് കൊച്ചി പിടിച്ചു എംബിഎക്കാരൻ കാശുണ്ടാക്കുന്ന വഴി

Latest News

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies