തിരുവനന്തപുരം: കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്ന് കണ്ടെത്തിയ ടൂറിസ്റ്റ് ഗൈഡ് ഉദയന്‍, കെയര്‍ ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ഉമേഷ് എന്നിവര്‍ക്ക് കോടതി ജീവപര്യന്തം കഠിനതടവും 1,65,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ല സെഷന്‍സ് ജഡ്ജി കെ സനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. അതേസമയം കോടതി മുറിയില്‍ തങ്ങള്‍ നിരപരാധികളാണെന്ന് വിളിച്ച് പറഞ്ഞ പ്രതികള്‍ വിധി കേട്ട് രോഷാകുലരായി.
കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് കഴിഞ്ഞ ആഴ്ച കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ നിരപരാധികളാണെന്നാണ് വിധി വായിക്കുന്നതിന് മുമ്പ് ഇന്ന് കോടതിയില്‍ പ്രതികള്‍ വിളിച്ച് പറഞ്ഞത്. തങ്ങള്‍ക്ക് നുണ പരിശോധന നടത്തണമെന്നും വിദേശ വനിതയെ കൊല്ലപ്പെട്ട സ്ഥലത്ത് മറ്റൊരാളെ കണ്ടിരുന്നുവെന്നും ഇയാളെ കുറിച്ച് അന്വേഷണം നടത്തണമെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു. കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തില്‍ കണ്ടെത്തിയ മുടി പരിശോധനയ്ക്ക് അയക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഇതെല്ലാം കേട്ടെങ്കിലും പ്രതികള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. വിധി കേട്ട് രോഷാകുലരായ പ്രതികള്‍ തങ്ങളെ ശിക്ഷിക്കരുതെന്ന് പറഞ്ഞ് മുമ്പ് പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ചു.
Discussion about this post