ന്യൂഡെല്‍ഹി: ജി-20യുടെ അധ്യക്ഷസ്ഥാനമേറ്റെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ ഉൾപ്പെടെ സർവ്വകക്ഷി യോഗം വിളിച്ചു ചേർത്തിരുന്നു. ഈ അവസരത്തില്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്നും വിവിധ ജി-20 പരിപാടികളില്‍ എല്ലാ നേതാക്കളും സഹകരിക്കണമെന്നും യോഗത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെടുകയും ചെയ്തു.
ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, എഎപി നേതാവ് അരവിന്ദ് കെജ്‌രിവാള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി, സിപിഎമ്മിലെ സീതാറാം യെച്ചൂരി, റ്റിടിപി നേതാവ് ചന്ദ്രബാബു നായിഡു, ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ എന്നിവരടക്കം രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ പ്രധാനമന്ത്രി ഒരുക്കിയ ചായ സല്‍ക്കാരത്തില്‍ പങ്കെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
എന്നാൽ സർവ്വ കക്ഷിയോഗത്തിൽ പങ്കെടുത്ത സിപിഎം സിപിഐ നേതാക്കളും പ്രാധനമന്ത്രിയുമായുള്ള ചിത്രങ്ങളാണ് ഇതിൽ ഏറെ ചർച്ചചെയ്യപ്പെട്ടതും. സിപിഎംജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തുന്ന ചിത്രവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്നത്. ചിത്രത്തെ ആസ്പദമാക്കി ഡിതിൻ ജേക്കബ് എഴുതിയ ഫേസ്ബുക്ക് കുറിപ്പും ഏറെ ശ്രദ്ധേയമാവുകയാണ്.
പോസ്റ്റിൻറെ പൂർണ്ണരൂപം ;
ഇന്ത്യയിൽ ജനാധിപത്യം തകർന്നു, പൗരവകാശം ഇല്ല, ഭരണഘടന വെല്ലുവിളി നേരിടുന്നു എന്നൊക്കെ ദിവസവും നാല് നേരം കേരളത്തിലെ മാധ്യമങ്ങളെ വിളിച്ച് പുലമ്പുന്ന സിപിഎം ദേശീയ സെക്രട്ടറി യെച്ചൂരിയും, സിപിഐ ദേശീയ സെക്രട്ടറി രാജയും ഇന്നലെ പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ പോയി നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ
യെച്ചുരിയുടെ കൈകൂപ്പിയുള്ള ആ നിൽപ്പ് കണ്ടില്ലേ.
സത്യത്തിൽ ഇങ്ങനെ ഒരു കൂട്ടർ ഇന്ത്യയിൽ ജീവിച്ചിരിപ്പുണ്ട് എന്ന് ആരെങ്കിലും ഓർക്കാൻ അവസരം തന്ന മോഡിക്ക് നന്ദി പറയുകയായിരുന്നു യെച്ചുരി എന്നാണ് എനിക്ക് തോന്നുന്നത്
രാജയുടെ പാർട്ടിക്ക് ജനങ്ങൾ തിരഞ്ഞെടുത്ത ഇന്ത്യൻ പാർലമെന്റ് സഭയിൽ ഒരാൾ പോലുമില്ല, യെച്ചൂരിയുടെ പാർട്ടിക്ക് ആകട്ടെ ഒരു കനൽ തരിയും (അതെ, മതപ്രഭാഷണം നടത്തുന്ന മതമില്ലാത്ത കനൽ തരി തന്നെ ), പിന്നെ ഡിഎംകെയുടെ കാരുണ്യം കൊണ്ട് കിട്ടിയ രണ്ട് പേരുമാണ് ആകെ ഉള്ളത്..
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പ്രസക്തിയും ഇല്ലാതിരുന്നിട്ടും ഇവർക്കും പ്രധാനമന്ത്രിയുടെ ക്ഷണം. അതും നേരിട്ട് സ്വീകരിക്കുന്നു. ജനം ഇവർക്ക് വോട്ട് ചെയ്തില്ലെങ്കിൽ ഇവർക്കും, ഇവരുടെ എല്ലിൻ കഷ്ണങ്ങൾക്ക് വേണ്ടി മുട്ടിലിഴയുന്നവർക്കും ജനാധിപത്യത്തിൽ വിശ്വാസം നഷ്ടപ്പെടും. അതാണ് ജനാധിപത്യം മരിച്ചു, മോഡി കൊന്നു എന്നൊക്കെ പറഞ്ഞു ഇങ്ങനെ കിടന്ന് മോങ്ങുന്നത്.
ഗുജറാത്ത്, ഹിമാചൽ വോട്ടെണ്ണൽ വോട്ടെടുപ്പ് നടക്കുന്ന മറ്റെന്നാൾ കണ്ടോ, ഇവർക്ക് വീണ്ടും ജനാധിപത്യത്തിൽ വിശ്വാസം ഇല്ലാതാകും
ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കാൻ വേണ്ടിയും, വീണ്ടും ഒരു പാകിസ്ഥാൻ ഉണ്ടാകാതിരിക്കാനും വേണ്ടിയുമാണ് ജനം ഇവർക്ക് വോട്ട് ചെയ്യാത്തത് എന്നതാണ് വാസ്തവം
ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് ഭരണം ആയിരുന്നു എങ്കിൽ പ്രധാനമന്ത്രി ചെയ്തത് പോലെ ഇതുപോലെ ഇവർ ചെയ്യുമായിരുന്നോ എന്ന് ചോദിക്കാൻ മാത്രം വിഡ്ഢിയല്ല ഞാൻ, കാരണം കമ്മ്യൂണിസ്റ്റ് ഭരണത്തിൽ എന്ത് പ്രതിപക്ഷം….!
ചൈനയിലെ കമ്മ്യൂണിസ്റ്റ് ഏകധിപത്യ ഭരണത്തിന് ദിവസവും ജയ് വിളിക്കുന്ന ഇവരാണ് ഇന്ത്യയിൽ ജനാധിപത്യത്തിന്റെ കാവൽക്കരായി നടിക്കുന്നത്. ഭരണമില്ലാത്ത ഡൽഹിയിൽ മാനവികതയും, സഹിഷ്ണുതയും, മനുഷ്യാവകാശവും, ന്യൂനപക്ഷ സ്നേഹവും പ്രസംഗിക്കുന്നവർ ഭരണം ഉള്ളിടത്ത് തനി കമ്മ്യൂണിസ്റ്റ് ആയി രാഷ്ട്രീയ എതിരാളികളെ 51വെട്ട് വെട്ടി കൊല്ലും.
ജനാധിപത്യത്തിന്റെ ദുരവസ്ഥയാണ് ഇതുപോലുള്ള ആളുകളെ ഉൾകൊള്ളേണ്ടി വരുന്നത്.
കൈകൂപ്പി നിന്ന് മോഡിക്ക് നന്ദി പറയുക തന്നെ വേണം ഇക്കൂട്ടർ. ഇന്ത്യൻ ജനത തിരഞ്ഞെടുപ്പിലൂടെ തുടച്ചു നീക്കിയ വെറും ഈർക്കിൽ പാർട്ടി നേതാക്കളായ ഇവർ ഇപ്പോഴും ദേശീയ പാർട്ടി എന്നും പറഞ്ഞ് ഉളുപ്പില്ലാതെ നടക്കുന്നത് ബിജെപിയുടെ കാരുണ്യം കൊണ്ട് മാത്രമാണ്.
ഇന്ത്യയിലെ ജനങ്ങളെക്കാൾ ബിജെപി നിങ്ങളോട് സഹതാപം കാണിക്കുന്നു എന്നാശ്വസിച്ചോ..
ജനാധിപത്യ വിശ്വാസിയായ മോഡിയുടെ മുന്നിൽ കൂപ്പു കയ്യുമായി നിന്ന്, മോഡി നൽകുന്ന ഇളവിന്റെ പിൻബലത്തിൽ ദേശീയ പാർട്ടി കളിച്ചു നടക്കുന്ന ഇക്കൂട്ടർ അവിടെ നിന്നിറങ്ങിയാൽ തനി കൊണം കാണിക്കും എന്നറിയാം. പക്ഷെ കമ്മ്യൂണിസം അല്ലല്ലോ ജനാധിപത്യം, അതുകൊണ്ട് ജനാധിപത്യ ഇന്ത്യ ഇതെല്ലാം സഹിക്കും, ഇവറ്റകൾക്ക് ഈ രാജ്യത്തോടല്ല കൂറ് എന്ന് അറിഞ്ഞിട്ടും..! അതാണ് ജനാധിപത്യത്തിന്റെ ശാപവും.
ഇതുപോലുള്ള അവതാരങ്ങളെ ഇല്ലാതാക്കാൻ ഒരേ ഒരു വഴിയേ ജനാധിപത്യത്തിൽ ഉള്ളൂ, അമേരിക്കയിലെ പോലെ പ്രസിഡന്ഷ്യൽ സംവിധാനത്തിലേക്ക് രാജ്യം മാറുക. രാജ്യത്തെ മുഴുവൻ ജനം വോട്ട് ചെയ്ത് രാഷ്ട്രത്തലവനെ തിരഞ്ഞെടുക്കുക. അങ്ങനെ വരുമ്പോൾ ഇതുപോലുള്ള കീടങ്ങളെയും, പ്രാദേശിക വികാരം കൊണ്ട് വന്ന് രാജ്യ താൽപ്പര്യങ്ങൾക്ക് തടസം നിൽക്കുന്ന ഈർക്കിൽ പാർട്ടികളെയും ഉന്മൂലനം ചെയ്യാം.
2024 ലിലെ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ രാജ്യം അപ്രകാരം ചിന്തിച്ചു തുടങ്ങും എന്ന് പ്രത്യാശിക്കാം..








