ന്യൂഡെല്‍ഹി: ഡെല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വിജയം നേടിയതിന് പിന്നാലെ ഭരണത്തിന് കേന്ദ്രത്തിന്റെ സഹകരണം തേടി ഡെല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. തനിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുഗ്രഹം വേണമെന്നും ഭരണത്തിന് കേന്ദ്രം സഹകരിക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം സമ്മാനിച്ച ജനങ്ങളെ ഏറെ സ്‌നേഹിക്കുന്നതായും കെജ്‌രിവാള്‍ പറഞ്ഞു.
2015 മുതല്‍ ഡെല്‍ഹി ഭരിക്കുന്ന എഎപിയെ സംബന്ധിച്ചെടുത്തോളം കോര്‍പ്പറേഷന്‍ ഭരണം നേടാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. പതിനഞ്ച് വര്‍ഷമായി കോര്‍പ്പറേഷന്‍ ഭരിച്ചിരുന്നത് ബിജെപിയാണ്.
ഞങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സഹായം വേണം. പ്രധാനമന്ത്രിയുടെയും കേന്ദ്രത്തിന്റെയും ആശിര്‍വാദം വേണം. ഈ നിമഷം വരെ നമ്മള്‍ രാഷ്ട്രീയത്തില്‍ മുഴുകിയിരിക്കുകയായിരുന്നുവെന്നും എന്നാലിനി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും എല്ലാ പാര്‍ട്ടികളോടും സ്ഥാനാര്‍ത്ഥികളോടുമായി കെജ്‌രിവാള്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ 134 സീറ്റുകളാണ് എഎപി നേടിയത്. ബിജെപി 104 സീറ്റുകളും നേടി. കോണ്‍ഗ്രസ് 9 സീറ്റുകളിലേക്ക് ചുരുങ്ങി.








