ഡല്‍ഹി: കുളു-മണാലി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മലായാളി യുവതി ഉള്‍പ്പെടെ രണ്ട് മരണം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹി ആര്.എം.എല്‍ ആശുപത്രിയില്‍ നഴ്സ് ആയ കോട്ടയം നീര്‍പ്പാടം സ്വദേശി മായയാണ് മരിച്ചത്.
പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുളു മണാലിയിലേക്ക് വിനോദയാത്രക്ക് പോകുകയായിരുന്ന സംഘത്തിന്റെ വാഹനം പുലര്‍ച്ചെ രണ്ടിന് അപകടത്തില്‍പ്പെടുകയായിരുന്നു.
Discussion about this post