ന്യൂഡല്‍ഹി: ഗുജറാത്തിലെ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനവിധി വിനീതമായി സ്വീകരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് കോൺഗ്രസിന് ഗുജറാത്തിൽ നേരിടേണ്ടി വന്നത്.
ഗുജറാത്തിലെ ജനവിധിയെ വിനീതമായി സ്വീകരിക്കുന്നുവെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ജനങ്ങളുടെ അവകാശങ്ങള്‍ക്കും രാജ്യത്തിന്റെ ആദര്‍ശത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയാണ് സംസ്ഥാനത്ത് പാർട്ടിയ്ക്ക് ദയനീയ പരാജയം സമ്മാനിച്ചതെന്നാണ് ആക്ഷേപം. ഹൈക്കമാൻറ് നേതാക്കളാരും തന്നെ ഗുജറാത്തിൽ പ്രചാരണത്തിനെത്തിയില്ല എന്നതും കോൺഗ്രസിന് ക്ഷീണം ചെയ്തു. സൌരാഷ്ട്ര പോലെയുള്ള കോൺഗ്രസിൻറെ ശക്തമായ സ്ഥലങ്ങളിൽ പാരമ്പര്യ വോട്ടുപോലും ഇത്തവണ കോൺഗ്രസിന് നിലനിർത്താനായില്ല എന്നാണ് വിലയിരുത്തൽ .
Discussion about this post