ലോകകപ്പ് ക്വാർട്ടർ ഫൈനലിലെ തോൽവിയെ തുടർന്ന് ബ്രസീൽ പരിശീലക സ്ഥാനം ഒഴിഞ്ഞ് ടിറ്റെ. 2016 മുതൽ അദ്ദേഹം ബ്രസീലിൻറെ പരിശീലകനാണ്. ക്വർട്ടർ ഫൈനലിൽ ക്രൊയേഷ്യയോടാണ് ബ്രസീൽ ഏററുമുട്ടിയത്.
എന്നാൽ ഖത്തർ ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുമെന്ന് നേരത്തെ തീരുമാനിച്ചതായിരുന്നുവെന്നാണ് രാജിയെകുറിച്ച് ടിറ്റെ പ്രതികരിച്ചത്. ഇരുടീമുകളും ഒരോ ഗോള്‍ നേടി സമനിലയിലായതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്.
നൂറ്റിയഞ്ചാം മിനിറ്റില്‍ നെയ്മര്‍ നേടിയ ഗോളില്‍ ബ്രസീല്‍ ഏതാണ്ട് സെമി ഉറപ്പിച്ചിരുന്നു. എന്നാല്‍, നൂറ്റിപതിനാറാം മിനിറ്റില്‍ പെറ്റ്‌കോവിച്ച് ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് സമനില നേടി. ഇതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ടിലേക്ക് കടന്നത്.
Discussion about this post