ദുബായ്; വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഷൈൻ ടോം ചാക്കോയെ വിട്ടയച്ചു. എയർ ഇന്ത്യാ വിമാനത്തിൻറെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് ദുബായിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഷൈനിനെ തടഞ്ഞുവെച്ചത്.
പുതിയ ചിത്രം ഭാരത സർക്കസിന്റെ ദുബായ് പ്രമോഷൻ ഇവന്റിന് ശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് ഷൈൻ ടോം യാത്ര ചെയ്യുന്ന വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചത്.
എയർ ഇന്ത്യ വിമാനത്തിലെ കോക്പിറ്റിലാണ് ഷൈൻ കയറാൻ ശ്രമിച്ചത്. വിമാനത്തിനകത്ത് കാര്യമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടുകയായിരുന്നു ഇയാൾ. പിന്നീട് ജീവനക്കാർക്ക് ഇരിക്കാനുള്ള ജംബ് സീറ്റുകളിലും ഇയാൾ കയറി കിടന്നു. ഇതോടെ ക്യാബിൻ ക്രൂ ഷൈനിനോട് അനുവദിച്ച സീറ്റിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഷൈൻ ഇതിന് തയ്യാറായില്ല. ഇതോടെ വിമാനത്തിനകത്ത് ബഹളമായി. സംശയാസ്പദമായ പെരുമാറ്റം കണ്ടതോടെ ഷൈനിനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ട് വിമാനത്താവള പോലീസിന് കൈമാറി. ഇതേ തുടർന്ന് മുക്കാൽ മണിക്കൂർ വൈകിയാണ് വിമാനം കൊച്ചിയിലേക്ക് യാത്ര തിരിച്ചത്.
എന്നാൽ ജംബ് സീറ്റുകളിൽ ഓടിനടന്നത് തമാശയ്ക്ക് ആയിരുന്നുവെന്നാണ് ഇയാൾ പിന്നീട് പറഞ്ഞത് . ഷൈനിനെ കൂട്ടാതെയാണ് വിമാനം കൊച്ചിയിലെത്തിയത്. തമാശയ്ക്കാണ് താൻ കോക്പിറ്റിൻ കയറാൻ ശ്രമിച്ചതെന്നും ഇയാൾ പറഞ്ഞു.










