ബരേലി: നായ്ക്കുട്ടികളുടെ വാലും ചെവിയും മുറിച്ച് മദ്യപരുടെ ക്രൂര വിനോദം. യുപിയിലെ ബരേലി ജില്ലയിലാണ് സംഭവം. മദ്യത്തിനൊപ്പം കഴിക്കുന്നതിനായാണ് രണ്ട് ചെറിയ നായ്ക്കുട്ടികളുടെ വാലും ചെവിയും മുറിച്ചുമാറ്റി സ്നാക്സ് ആക്കി മാറ്റിയത്.
ഫരീദ്പുരില്‍ എസ്ഡിഎം കോളനിയിലുള്ള രണ്ടു യുവാക്കളാണ് മദ്യം കഴിക്കുന്നതിനിടെ ഈ ക്രൂരകൃത്യം നടത്തിയത്. കൃത്യം നടത്തിയ ശേഷം ഇവര്‍ നായ്ക്കുട്ടികളെ ഒരു മുറിയിലിട്ട് പൂട്ടുകയും ചെയ്തു. രക്തം വാര്‍ന്നൊലിച്ച നായ്ക്കുട്ടികളുടെ കരച്ചില് കേട്ടെത്തിയ ആളുകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പീപ്പീള്‍ ഫോര്‍ ആനിമല്‍സ് എന്ന സംഘടനയിലെ അംഗം സ്ഥലത്തെത്തിയാണ് നായ്ക്കുട്ടികളെ രക്ഷിച്ചത്. മൃഗസംരക്ഷകര് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. നായ്ക്കുട്ടികളുടെ ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post