ന്യൂഡെല്‍ഹി: സേനാംഗങ്ങള്‍ക്കുള്ള പരിശീലനത്തിന്റെ ഭാഗമായി വടക്ക് കിഴക്കന്‍ മേഖലയില്‍ ഈസ്‌റ്റേണ്‍ എയര്‍ കമാന്‍ഡ് വ്യോമഭ്യാസം നടത്തുമെന്ന് ഇന്ത്യന്‍ വ്യോമസേന. എന്നാല്‍ ഇത് തവാങ്ങ് ഏറ്റുമുട്ടലിന് വളരെ മുമ്പ് പദ്ധതിയിട്ടതാണെന്നും ആ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും വ്യോമസേന അറിയിച്ചു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി അരുണാചല്‍ പ്രദേശില്‍ വ്യോമസേന യുദ്ധവിമാനങ്ങള്‍ പറത്തിയിരുന്നു. നിയന്ത്രണ രേഖയോട് ചേര്‍ന്ന് ചൈന വ്യോമാഭ്യാസങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെയായിരുന്നു ഇന്ത്യ വ്യോമനിരീക്ഷണം ആരംഭിച്ചത്. ചൈനീസ് വ്യോമസേനയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യ ഈ മേഖലയില്‍ കോംബാറ്റ് എയര്‍ പട്രോളും നടത്തുന്നുണ്ട്.
എന്നാല്‍ ഇന്നും നാളെയുമായി പടിഞ്ഞാറന്‍ മേഖലയില്‍ നടക്കുന്ന വ്യോമാഭ്യാസങ്ങള്‍ ഇന്ത്യ-ചൈന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും പരിശീലനത്തിന്റെ ഭാഗമാണെന്നുമാണ് ഇപ്പോള്‍ വ്യോമസേന വ്യക്തമാക്കിയിരിക്കുന്നത്.
Discussion about this post