രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 77-ാം റിപ്പബ്ലിക് ദിനത്തിന്റെ മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹിക സേവനം തുടങ്ങിയ വിവിധ മേഖലകളിൽ അസാധാരണമായ സേവനം കാഴ്ചവെച്ച വ്യക്തികളെയാണ് രാജ്യം ആദരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പട്ടികയിൽ 139 പേരാണ് ഇടംപിടിച്ചത്.മലയാളത്തിൻ്റെ അഭിമാന സാഹിത്യകാരൻ അന്തരിച്ച എംടി വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചു. കായിക ലോകത്തെ നേട്ടങ്ങൾ പരിഗണിച്ച് മലയാളി ഹോക്കി ഗോൾകീപ്പർ പി.ആർ ശ്രീജേഷിനെയും രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. ഫുട്ബോൾ ഇതിഹാസം ഐ.എം വിജയൻ, ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ എന്നിവർക്ക് പത്മശ്രീയും ലഭിച്ചു. മുൻ ചീഫ് ജസ്റ്റിസ് ജഗദീഷ് സിംഗ് ഖെഹാർ ഉൾപ്പെടെയുള്ള പ്രമുഖർക്ക് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ബഹുമതിയായ പത്മവിഭൂഷൺ നൽകിയാണ് രാജ്യം ആദരിച്ചത്.
ഭാരതത്തിന്റെ യശസ്സുയർത്തിയവർക്കും നിശബ്ദ സേവനം നടത്തുന്ന ‘അൺസങ് ഹീറോസിനും’ വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. 45-ഓളം പേരാണ് ഈ വിഭാഗത്തിൽ ഇത്തവണ പട്ടികയിലിടം പിടിച്ചത്. കർണാടകയിൽ നിന്നുള്ള അങ്കെ ഗൗഡ, മഹാരാഷ്ട്രയുടെ അർമിദ ഫെർണാണ്ടസ്, ജമ്മു കശ്മീരിൽ നിന്നുള്ള ബ്രിജ് ലാൽ ഭട്ട്, ഗുജറാത്തിൽ നിന്നുള്ള ധാർമിക് ലാൽ പാണ്ഡ്യ തുടങ്ങി താഴെത്തട്ടിൽ പ്രവർത്തിക്കുന്ന നിരവധി സാധാരണക്കാർ പത്മശ്രീയിലൂടെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറി.









Discussion about this post