എരുമേലി: എരുമേലി കണ്ണിമലയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞ് പത്ത് വയസുകാരിക്ക് ദാരുണാന്ത്യം. വാഹനത്തിലുണ്ടായിരുന്ന 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മുണ്ടക്കയം – എരുമേലി സംസ്ഥാന പാതയിൽ വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം.
കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെന്നൈ താംബരം സ്വദേശികളാണ് അപകടത്തിൽപെട്ട തീർത്ഥാടകർ. സംഘമിത്ര (10) ആണ് മരിച്ചത്. കണ്ണിമല ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയർ തകർത്ത് കുഴിയിലേയ്ക്ക് മറിയുകയായിരുന്നു.
വാഹനത്തിൽ 21 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരതരമായവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും.
Discussion about this post