ന്യൂഡല്‍ഹി: 2024 അവസാനിക്കുന്നതിന് മുമ്പ് ഇന്ത്യയിലെ റോഡ് സൗകര്യങ്ങള്‍ അമേരിന്‍ റോഡുകളുടെ നിലവാരത്തിന് തുല്യമായിരിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. 95ാമത് എഫ്‌ഐസിസിഐ വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ലോകോത്തര നിലവാരത്തിലുള്ള റോഡ് സൗകര്യങ്ങളാണ് രാജ്യത്ത് നിര്‍മ്മിക്കുന്നതെന്നും 2024 അവസാനത്തോടെ അമേരിക്കന്‍ നിലവാരത്തിലുള്‌ള റോഡുകളായിരിക്കും ഇന്ത്യയിലുണ്ടായിരിക്കുക എന്ന് ഉറപ്പ് നല്‍കുകയാണെന്നും മന്ത്രി പറഞ്ഞു. 2024ഓടെ രാജ്യത്ത് ചരക്ക്‌നീക്ക ചിലവുകള്‍ 9 ശതമാനമാക്കി കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു. ചര്ക്ക് നീക്കത്തിനുള്ള ചിലവുകള്‍ വലിയ പ്രശ്‌നമാണ്. നിലവില്‍ അത് 16 ശതമാനമാണെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ അത് ഒറ്റ അക്ക സംഖ്യയാക്കുമെന്നും മന്ത്രി പറഞ്ഞു.
ബദല്‍ വസ്തുക്കള്‍ ഉപയോഗിച്ച് കൊണ്ട് കെട്ടിടനിര്‍മ്മാണ മേഖലയില്‍ സ്റ്റീലിന്റെ ഉപയോഗം കുറയ്ക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ ലോകത്തിലെ 40 ശതമാനം റിസോഴ്‌സുകളും ഉപയോഗിക്കുന്നത് കെട്ടിട നിര്‍മ്മാണ മേഖലയാണ്.
Discussion about this post