ലക്‌നൗ: ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന ഇന്ത്യന്‍ സൈന്യത്തിന് അപമാനകരമാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ സംഭവത്തില്‍ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ സൈന്യത്തോട് മാപ്പ് ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പട്ടു.
രാഹുല്‍ ഗാന്ധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രഡിഡന്റുമാണ് എന്നാല്‍ അപക്വമായ പ്രസ്താവനയിലൂടെ അദ്ദേഹം ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ചിരിക്കുന്നു, യുപി മുഖ്യമന്ത്രി പറഞ്ഞു. അരുണാചലില്‍ ഇന്ത്യന്‍ സൈനികര്‍ മര്‍ദ്ദിക്കപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നു എന്ന രാഹുലിന്റെ പ്രസ്താവനയാണ് വന്‍ പ്രതിഷേധത്തിന് വഴിതെളിച്ചിരിക്കുന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടെ കഴിഞ്ഞ ദിവസം ജയ്പൂരില്‍ വെച്ച് നടന്ന പത്ര സമ്മേളനത്തിലാണ് രാഹുല്‍ ഈ പരാമര്‍ശം നടത്തിയത്.
രാജ്യം വെല്ലുവിളികള്‍ നേരിടുമ്പോള്‍ രാഹുലിന്റെ യഥാര്‍ത്ഥ സ്വാഭാവം കാണാനാകും. ഒരു ഇന്ത്യാക്കാരനും ഇത് സഹിക്കാനാകില്ല, മോശം പ്രസ്താവനയ്ക്ക് ഇന്ത്യന്‍ സൈന്യത്തോട് രാഹുല്‍ മാപ്പ് പറഞ്ഞേ മതിയാകൂ, ആദിത്യനാഥ് ആവശ്യപ്പെട്ടു.








