കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 40,000 നോട് അടുത്തു നിന്ന സ്വര്‍ണ വിലയില്‍ ഇന്ന് പവന് ഒറ്റയടിക്ക് 440 രൂപയുടെ കുറവാണുണ്ടായത്.
39,760 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 55 രൂപ കുറഞ്ഞു. ഒരു ഗ്രാമിന് ഇന്നത്തെ വില 4970 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റിന് 50 രൂപ കുറഞ്ഞ് 4110 രൂപയായി മാറി. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില 520 രൂപ വര്‍ധിച്ചിരുന്നു. വെള്ളി വിലയില്‍, സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് വിപണി വില 74 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിവില മാറ്റമില്ലാതെ 90 രൂപയില്‍ തുടരുകയാണ്.
Discussion about this post