മലപ്പുറം:ഭർത്താവിൻറെ നിർബന്ധപ്രകാരമാണ് താൻ സ്വർണ്ണം കടത്തിയതെന്ന് സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ ഷഹലയുടെ മൊഴി. ചോദ്യം ചെയ്യലിൽ ഷഹല ആദ്യഘട്ടത്തിലൊന്നും പോലീസിനോട് സഹകരിച്ചില്ല. മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് സംഭവം പുറത്തു പറയാൻ ഷഹല തയ്യാറായതെന്നാണ് സൂചനകൾ.
ചോദ്യം ചെയ്യലിൽ തൻറെ കൈവശം സ്വർണ്ണമുണ്ടെന്ന് ഷഹല സമ്മതിക്കാൻ തയ്യാറായില്ല. സ്വർണ്ണക്കടത്തിൻറെ കരിയറാണോ എന്നും പോലീസ് ആവർത്തിച്ച് ചോദിച്ചെങ്കിലും ഷഹല മറുപടി നൽകിയില്ല. തൻറെ കയ്യിൽ സ്വർണ്ണില്ലെന്ന് ഷഹല ആവർത്തിച്ച്കൊണ്ടിരുന്നു. എന്നാൽ സംശയം തോന്നിയ പോലീസ് വിശദമായ പരിശോധനയ്ക്ക് തയ്യാറാവുകയായിരുന്നു.
യുവതിയുടെ ലഗേജുകളായിരുന്നു പോലീസ് ആദ്യം പരിശോധിച്ചത്. ലഗേജുകളില്‍നിന്ന് സ്വര്‍ണം കണ്ടെത്താത്തതിനെ തുടര്‍ന്നാണ് ദേഹപരിശോധനയിലേക്ക് നീങ്ങിയത്. ഇതോടെയാണ് അടിവസ്ത്രത്തിനുള്ളിൽ അതിവിദഗ്ധമായി തുന്നിച്ചേര്‍ത്തനിലയില്‍ സ്വർണ്ണം കണ്ടെത്തിയത്.മിശ്രിത രൂപത്തിലുള്ള 1884 ഗ്രാം സ്വർണം മൂന്ന് പാക്കറ്റുകളിലായാണ് ഷഹല അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ ഒരു കോടിയോളം രൂപ വിലവരും.
കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വെച്ച് രാത്രിയിലാണ് കാസര്‍കോട് സ്വദേശി ഷഹല(19) സ്വര്‍ണവുമായി പിടിയിലായത്. ഷഹല ആദ്യമായാണ് സ്വര്‍ണം കടത്തുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസിന് ലഭിച്ചവിവരം. ഇതുസംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും നല്‍കും.
Discussion about this post