ന്യൂഡെല്‍ഹി: എ കെ ആന്റണിയുടെ ഹിന്ദു അനുഭാവ പരാമര്‍ശത്തെ പിന്തുണച്ച് രമേശ് ചെന്നിത്തല. ആന്റണി പറഞ്ഞത് കോണ്‍ഗ്രസ് നിലാപാടാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കുറി തൊട്ടു എന്നത് കൊണ്ടോ കാവിമുണ്ട് ഉടുത്തു എന്നത് കൊണ്ടോ ആരും ബിജെപി ആകില്ലെന്നും ഇന്ത്യയിലെ മൊത്തത്തിലുള്ള അവസ്ഥകള്‍ വിലയിരുത്തിയാണ് ആന്റണി പ്രസ്താവന നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു.
എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിതമായ നയം. അക്കാര്യമാണ് ആന്റണി വ്യക്തമാക്കിയത്. അമ്പലത്തില്‍ പോയെന്നത് കൊണ്ട് ഒരാള്‍ ബിജെപി ആകണമെന്നുണ്ടോ എന്നും അത് വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണെന്നും ആന്റണിയുടെ നിലപാട് ആവര്‍ത്തിച്ച് ചെന്നിത്തല പറഞ്ഞു.
ഇന്നലെ കോണ്‍ഗ്രസിന്റെ 138ാം സ്ഥാപകദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് എ കെ ആന്റണി നടത്തിയ പ്രസ്താവന കോണ്‍ഗ്രസില്‍ തന്നെ അഭിപ്രായവ്യത്യാസത്തിന് കാരണമായിരുന്നു. മുസ്ലീമിനും ക്രിസ്ത്യാനിക്കും പള്ളിയില്‍ പോകാമെന്നും എന്നാല്‍ ഹിന്ദുക്കള്‍ അമ്പലത്തില്‍ പോകുകയോ കുറി തൊടുകയോ ചെയ്താല്‍ ഹിന്ദുത്വവാദികളാണെന്ന് മുദ്രകുത്തുന്ന സമീപനമുണ്ടെന്ന് ആന്റണി പറഞ്ഞതാണ് വിവാദമായത്.
Discussion about this post