ജാംനഗർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ അന്തരിച്ച ഹീരാബെന്നിനെ ആക്ഷേപിച്ച യുവാവ് അറസ്റ്റിൽ . സിക്ക സ്വദേശിയായ അഫ്സൽ ലഖാനിയാണ് പിടിയിലായത് . ഫേസ്‌ബുക്കിൽ പതിനഞ്ചിലധികം ഗ്രൂപ്പുകളിൽ അംഗമായ ലഖാനി ഇത് വഴിയാണ് ഹീരാബെന്നിനെതിരെ ആക്ഷേപം പ്രചരിപ്പിച്ചത് .
പിന്നാലെ അഫ്സൽ തന്നെ ഈ ഗ്രൂപ്പിൽ കമന്റും പോസ്റ്റും ചെയ്യാറുണ്ടായിരുന്നു. അഫ്സലിനെ പിന്തുണച്ച് കമന്റ് ചെയ്തവരെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. സൈബർ ആക്ട് പ്രകാരമാണ് അഫ്സലിനെതിരെ പോലീസ് കേസെടുത്തത് . സമാധാനാന്തരീക്ഷം തകർക്കുന്നതും സംഘർഷമുണ്ടാക്കുന്നതുമായ ഭാഷ ഉപയോഗിച്ചായിരുന്നു പോസ്റ്റ്.
സ്ത്രീകളുടെ പേരിലടക്കം അഫ്‌സൽ ലഖാനി ഫേസ്ബുക്ക് അക്കൗണ്ട് തുറന്നിരുന്നു. മറ്റൊരു പേരിൽ സൃഷ്ടിച്ച ഐഡിയിൽ നിന്നാണ് പല പോസ്റ്റിനും കമന്റ് ചെയ്യുന്നത്. ജാംനഗറിലെ പഞ്ചവടി സൊസൈറ്റിയിലെ സോധ സ്കൂളിന് സമീപവും താമസിച്ചിരുന്നു. അതിനുശേഷം അദ്ദേഹം സിക്ക ഗ്രാമത്തിൽ സ്ഥിരതാമസമാക്കി. അവിടെ ഷെയർ മാർക്കറ്റ് ബിസിനസ്സ് ചെയ്തു വരികയായിരുന്നു അഫ്സൽ ലഖാനി.












Discussion about this post