Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports

കൂറ്റൻ സിക്സർ , തകർപ്പൻ സിക്സർ എന്നൊക്കെ നിങ്ങൾ കേട്ടിട്ടുണ്ടാകും ; വീഴും സിക്സർ എന്ന് കേട്ടിട്ടുണ്ടോ ? എന്നാൽ ഇതാ ആ സിക്സറിന്റെ വീഡിയോ

by Brave India Desk
Jan 8, 2023, 12:11 am IST
in Sports
Share on Facebook
Tweet
WhatsApp
Telegram

മിസ്റ്റർ 360 എന്ന പേര് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ എബി ഡിവില്ലിയേഴ്സിന്റെ സ്വന്തം വിളിപ്പേരാണ്. ബാറ്റുമായി ക്രീസിലെത്തി ഫോമിലായിക്കഴിഞ്ഞാൽ ഇടങ്കയ്യനാണെങ്കിലും വലങ്കൈ സ്റ്റൈലിൽ കൂറ്റൻ സിക്സറുകൾ അടിക്കാൻ വിരുതനാണ് ഡിവില്ലിയേഴ്സ്. ഓഫ്സ്റ്റമ്പിന് രണ്ട് മൂന്ന് സ്റ്റമ്പ് പുറത്തേക്കിറങ്ങി വൈഡിനടുത്തെത്തി പന്തുകൾ തേഡ്മാനു മുകളിലൂടെ പറത്തുന്ന സിക്സറുകളും ഡിവില്ലിയേഴ്സിന്റെ പ്രത്യേകതയാണ്. മുൻപ് ശ്രീലങ്കയുടെ തിലകരത്നെ ദിൽഷനും ഇതിന്റെ ആളായിരുന്നു. അങ്ങനെയ് ദിൽ സ്കൂപ്പെന്നൊക്കെ ഈ ബാറ്റിംഗ് സ്റ്റൈലിനു പേരു വന്നിരുന്നു. ഒരിക്കൽ സിംബാബ്‌വെക്കാരൻ ഡഗ്ലസ് മരിലിയർ ഇങ്ങനെ കളിച്ച് ഇന്ത്യയെ അത്ഭുതകരമായ വിധത്തിൽ തോൽപ്പിക്കുകയും ചെയ്തിരുന്നു.

ഡിവില്ലിയേഴ്സിനു ശേഷം മിസ്റ്റർ 360 എന്നറിയപ്പെടാൻ എല്ലാം കൊണ്ടും അർഹതയുള്ളത് നമ്മുടെ സൂര്യകുമാർ യാദവിനാണ്. ആകാശത്തേക്ക് പന്തുകൾ പായിക്കുന്നവനെന്ന അർത്ഥത്തിൽ സ്കൈ എന്ന ചുരുക്കെഴുത്തിലാണ് ക്രിക്കറ്റ് പ്രേമികൾ സൂര്യയെ വിളിക്കുന്നത്. 360 ഡിഗ്രിക്കപ്പുറം സാദ്ധ്യമായ ഏതെങ്കിലും ഒരു അളവു കോലുണ്ടായിരുന്നെങ്കിൽ അങ്ങോട്ടും സിക്സർ പറത്താൻ സൂര്യകുമാറിനു കഴിഞ്ഞേനെയെന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. അത്രയ്ക്കും അത്ഭുതകരമാണ് അയാളുടെ ബാറ്റിംഗ് സ്റ്റൈൽ.

Stories you may like

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

ബാറ്റല്ല, ലിയനാർഡോ ഡാ വിഞ്ചിയുടെ ബ്രഷ്: കാര്യവട്ടത്ത് പൊടിപാറിച്ച വിരാട് കാവ്യം; ഒരു തുള്ളി ചോരയില്ലാതെ ഭിത്തിയിലൊട്ടിയ ഹേറ്റേഴ്സും അഗാർക്കറും

ശ്രീലങ്കയുമായുള്ള മൂന്നാം ടി20 യിൽ അതിശയകരമായ ആക്രമണാത്മക ബാറ്റിംഗ് പുറത്തെടുത്ത സൂര്യ ബൗളർമാരെ തലങ്ങും വിലങ്ങും തല്ലി. വരയ്ക്കാൻ ഇനി സ്ഥലമില്ലാത്ത അവസ്ഥയിലായി സൂര്യയുടെ വാഗൺ വീൽ. പതിമൂന്നാമത്തെ ഓവറിലായിരുന്നു കമന്ററിക്കാർ വീഴും സിക്സർ എന്ന് വിളിച്ച ഷോട്ട് പിറന്നത്. ഇടങ്കയ്യൻ ബൗളർ ദിൽഷൻ മധുശങ്കയായിരുന്നു ബൗളർ. സ്കൂപ്പിനായി സൂര്യ ശ്രമിക്കുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് മധു ശങ്ക സൂര്യക്ക് പിന്നാലെ ചെല്ലുന്ന വിധത്തിൽ പന്തിന്റെ ലൈൻ മാറ്റി. സ്കൂപ് ചെയ്യാൻ തയ്യാറായി നിന്ന സൂര്യയുടെ നേർക്ക് തന്നെ മധുശങ്ക പന്തെറിഞ്ഞു. സ്കൂപ്പിന് ‌ഒട്ടും പാകമാകാത്ത വിധത്തിലുള്ള പന്തായിരുന്നിട്ടും സ്വന്തം ബാലൻസ് ബലി നൽകി സൂര്യ തേഡ്മാനിലേക്ക് സിക്സർ പറത്തി. അതിനൊപ്പം തന്നെ പിന്നിലേക്ക് വീഴുകയും ചെയ്തു. ഫോളിംഗ് സിക്സർ എന്നായിരുന്നു കമന്റേറ്റർമാർ പറഞ്ഞത്. പടുകൂറ്റൻ സിക്സർ, തകർപ്പൻ സിക്സർ തുടങ്ങിയതിന്റെ ഇംഗ്ലീഷ് പ്രയോഗങ്ങൾ കേട്ട് പരിചയിച്ചവർക്കും പറഞ്ഞവർക്കും അങ്ങനെ പുതിയൊരു പ്രയോഗം കൂടി കിട്ടി- കൊടുത്തത് സൂര്യകുമാർ യാദവ് – ഫോളിംഗ് സിക്സർ !

വീഡിയോ – https://twitter.com/i/status/1611747580723204097

Tags: Falling SixerSKY 100Surya Kumar YadavIndia- Sri Lanka
Share6
Tweet
Send
Share

Latest stories from this section

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

Latest News

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

ബാറ്റല്ല, ലിയനാർഡോ ഡാ വിഞ്ചിയുടെ ബ്രഷ്: കാര്യവട്ടത്ത് പൊടിപാറിച്ച വിരാട് കാവ്യം; ഒരു തുള്ളി ചോരയില്ലാതെ ഭിത്തിയിലൊട്ടിയ ഹേറ്റേഴ്സും അഗാർക്കറും

ബാറ്റല്ല, ലിയനാർഡോ ഡാ വിഞ്ചിയുടെ ബ്രഷ്: കാര്യവട്ടത്ത് പൊടിപാറിച്ച വിരാട് കാവ്യം; ഒരു തുള്ളി ചോരയില്ലാതെ ഭിത്തിയിലൊട്ടിയ ഹേറ്റേഴ്സും അഗാർക്കറും

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

ഒരു ലക്ഷം കോടിയുടെ വമ്പൻ പ്രതിരോധ ഇടപാട്; രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഡിഎസി യോഗം ഇന്ന്; സൈന്യത്തിന് കരുത്തായി ഡ്രോണുകളും അത്യാധുനിക ആയുധങ്ങളും

‘അഞ്ചാം തലമുറ പോരാ, ഇനി ലക്ഷ്യം ആറാം തലമുറ യുദ്ധവിമാനങ്ങൾ’: പ്രതിരോധ രംഗത്ത് വൻ പ്രഖ്യാപനവുമായി രാജ്‌നാഥ് സിങ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies