ലക്‌നൗ: ഉത്തർപ്രദേശിലെ സീരിയൽ കില്ലറിനായി വല വിരിച്ച് പോലീസ്. സംസ്ഥാനത്തെ ബരാബങ്കി ജില്ലയിലാണ് അജ്ഞാതനായ കൊലപാതകി അഴിഞ്ഞാടുന്നത്. പോലീസിന്റെയും നാട്ടുകാരുടെയും കണ്ണു വെട്ടിച്ച് മൂന്ന് സ്ത്രീകളെയാണ് ഇയാൾ അതിക്രൂരമായി കൊന്നു തള്ളിയത്.
പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടുണ്ട്. കൊലപാതകിയെ പിടികൂടാനായി ആറ് പോലീസ് സംഘങ്ങളാണ് പട്രോളിംഗ് നടത്തുന്നത്.
ഡിസംബർ ആറിനാണ് ഇയാൾ കൊലപാതകപരമ്പര ആരംഭിച്ചത്. 40 കഴിഞ്ഞ സ്ത്രീകളെയാണ് യുവാവ് നോട്ടമിടുന്നത്. ആൾത്താമസമില്ലാത്ത സ്ഥലത്തേയ്ക്ക് സ്ത്രീകളെ തട്ടിക്കൊണ്ടുവന്ന് ക്രൂരമായി കൊലപ്പെടുത്തി ശവഭോഗം നടത്തുന്ന മനോവൈകൃതമുള്ളയാളാണ് പ്രതി.
ഡിസംബർ 6 നും ഡിസംബർ 17 നും ഡിസബർ 29 നും ആണ് യുവാവ് കൊലപാതകങ്ങൾ നടത്തിയത്.
പ്രതിയുടെ ഫോട്ടോ പുറത്തുവിട്ട പോലീസ്, യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ അടുത്തുള്ള പോലീസ് സ്‌റ്റേഷനിൽ വിവരം അറിയിക്കണമെന്ന് അഭ്യർത്ഥിച്ചു.








