ന്യൂഡൽഹി: രണ്ട് വർഷം മുൻപ് തന്നെ ബലാത്സംഗത്തിനിരയാക്കിയ യുവാവിന്റെ അമ്മയ്ക്ക് നേരെ വെടിയുതിർത്ത് 16 കാരി. ഡൽഹിയിലെ ഭജൻപുരയിലാണ് നാടകീയ സംഭവം. 50 കാരിയ്ക്ക് നേരെയാണ് 16 കാരി പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർത്തത്. ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
2021 ൽ വെടിയേറ്റ സ്ത്രീയുടെ മകൻ 16 കാരിയെ ബലാത്സംഗം ചെയ്തിരുന്നു. ഈ കേസിൽ യുവാവിനെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു.
ആശുപത്രിക്കടുത്ത് പലചരക്കുകട നടത്തി വരുന്ന സ്ത്രീയെ വളരെ ആസൂത്രിതമായാണ് പെൺകുട്ടി ആക്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post