പത്തനംതിട്ട: ചന്ദനപ്പിള്ളിയിൽ ബിരിയാണി കഴിച്ച വിദ്യാർത്ഥിനികൾക്കും അദ്ധ്യാപികയ്ക്കും ഭക്ഷ്യവിഷബാധ. ശാരീരിക വിഷമതകളെ തുടർന്ന് ഇവർ ആശുപത്രിയിൽ ചികിത്സതേടി. റോസ് ഡെയിൽ സ്‌കൂളിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമാണ് വിഷബാധയേറ്റത്.
സ്‌കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് സ്‌കൂളിൽ ബിരിയാണി വിതരണം ചെയ്തത്. എന്നാൽ ഇത് കഴിച്ച് അൽപ്പ നേരത്തിന് ശേഷം വിദ്യാർത്ഥികൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. 13 കുട്ടികൾക്കും അദ്ധ്യാപികയ്ക്കുമാണ് വിഷബാധയേറ്റത്. ഛർദ്ദിയുൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതോടെ ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
ആരുടെയും നില ഗുരുതരമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഹോട്ടൽ ഭക്ഷണത്തിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേർക്കാണ് സംസ്ഥാനത്ത് ജീവൻ നഷ്ടമായത്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ പരിശോധനയുൾപ്പെടെ നടത്തിവരികയാണ്. ഇതിനിടെയാണ് ഭക്ഷ്യവിഷബാധ തുടർക്കഥയാകുന്നത്.
Discussion about this post