ഡല്‍ഹി: അവയദാനത്തെക്കുറിച്ച് കത്തെഴുതിയ മലയാളി വിദ്യാര്‍ത്ഥിനികള്‍ക്ക്് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. പ്രധാനമന്ത്രിയുടെ പ്രതിമാസ പരിപാടിയായ മന്‍ കി ബാതിലൂടെയാണ് മോദിയുടെ അഭിനന്ദനം. അവയവദാനത്തിന്റെ പ്രസക്തി വ്യക്തമാക്കി ഇന്ത്യയുടെ ഭൂപടം വരച്ച് അയച്ച കൊച്ചി ചിറ്റൂര്‍ സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്.
അവയവദാനത്തെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം മന്‍ കി ബാതിലൂടെ നിര്‍ദേശിച്ചു. മന്‍ കി ബാത് എന്ന പരിപാടിയെ വിലയിരുത്തിയ വിദ്യാര്‍ത്ഥിനിയെ പ്രോത്സാപ്പിച്ചതിന് കണ്ണൂര്‍ ആകാശവാണിയെയും മോദി അഭിനന്ദിച്ചു. മന്‍ കി ബാത് പരിപാടിയെ വിലയിരുത്തിയ കണ്ണൂരിലെ വിദ്യാര്‍ത്ഥിനി ശ്രദ്ധാ തമ്പാനെകുറിച്ച് പ്രത്യേക പരിപാടി സംഘടിപ്പിച്ചതിനാണ് കണ്ണൂര്‍ ആകാശവാണി നിലയത്തെ പ്രധാനിമന്ത്രി അഭിനന്ദിച്ചത്.
അതേ സമയം അദ്ദേഹം രാജ്യത്ത് ഐക്യത്തിന് ആഹ്വാനം ചെയ്തു. ശാന്തിയും സമാധാനവും ഉണ്ടായാല്‍ മാത്രമെ പുരോഗതി ഉണ്ടാകു. രാജ്യത്തെ വൈവിധ്യങ്ങളെ അംഗീകരിക്കാന്‍ തയ്യാറാവണം. വൈവിധ്യങ്ങളാണ് രാജ്യത്തിന്റെ ശോഭയെന്നും മോദി പറഞ്ഞു.
Discussion about this post