ന്യൂഡൽഹി: ലോക സിനിമകൾക്കൊപ്പം ഒാസ്‌കറിനായി മാറ്റുരയ്ക്കാൻ ‘ദി കശ്മീർ ഫയൽസും’ , ‘ കാന്താരയും’. ഒാസ്‌കർ സിനിമകളുടെ ചുരുക്കപ്പട്ടികയിൽ ഇരു സിനിമകളും ഇടം പിടിച്ചു. ഇരു ചിത്രങ്ങളുടെയും അണിയറ പ്രവർത്തകർ സമൂഹമാദ്ധ്യമം വഴിയാണ് ഇക്കാര്യം അറിയിച്ചത്.
മികച്ച അഭിനേതാക്കൾക്കുള്ള പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലാണ് ‘ദി കശ്മീർ ഫയൽസ്’ ഇടം പിടിച്ചിരിക്കുന്നത്. പല്ലവി ജോഷി, മിഥുൻ ചക്രബർത്തി, ദർശൻ കുമാർ, അനുപം ഖേർ എന്നിവരാണ് ചുരുക്കപ്പട്ടിയിൽ ഉൾപ്പെട്ടിട്ടുള്ള താരങ്ങൾ. മികച്ച ചിത്രം, മികച്ച നടൻ എന്നീ വിഭാഗത്തിന്റെ ചുരുക്കപ്പട്ടികയിലാണ് കാന്താര ഇടം നേടിയത്.
2022 ഇന്ത്യൻ സിനിമയെ സംബന്ധിച്ച് ഏറ്റവും മികച്ച വർഷമായിരുന്നുവെന്ന് വിവേക് അഗ്നിഹോത്രി പ്രതികരിച്ചു. ഇന്ത്യയിൽ നിന്നുള്ള അഞ്ച് ചിത്രങ്ങളിൽ ഒന്നാണ് ദി കശ്മീർ ഫയൽസ്. എല്ലാവർക്കും ആശംസകൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഓസ്‌കർ ചുരുക്കപ്പട്ടികയിൽ സിനിമ ഇടം നേടിയതിൽ അതിയായ സന്തോഷമുണ്ടെന്ന് ഋഷഭ് ഷെട്ടിയും പ്രതികരിച്ചു. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെയെല്ലാം പിന്തുണയിൽ ഇതു പോലെ തുടർന്നും മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും ഋഷഭ് വ്യക്തമാക്കി.
Discussion about this post