കണ്ണൂർ: കണ്ണൂരിൽ ഭക്ഷ്യവിഷബാധ. മലപ്പട്ടത്ത് വിവാഹ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. 60 ഓളം പേർ ചികിത്സ തേടിയതായാണ് വിവരം.
പനിയും ഛർദിയും, വയറിളക്കവും അടക്കമുള്ള ബുദ്ധിമുട്ടുകളുമായാണ് ഭക്ഷ്യവിഷബാധയേറ്റവർ ചികിത്സ തേടിയത്. ഇവരെല്ലാം മലപ്പട്ടത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കണ്ണൂർ ജില്ലാ ആശുപത്രിയിലുമായി ചികിത്സ തേടി..ഏകദേശം 500 ൽ ഏറെ പേർ വിവാഹവീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇതിൽ 60 പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു എന്നാണ് ഡിഎംഒ വ്യക്തമാക്കിയത്.
വിവാഹത്തിന്റെ തലേദിവസമായ ശനിയാഴ്ച ചിക്കനും ചോറുമാണ് അതിഥികൾക്ക് നൽകിയിരുന്നത്. പിറ്റേന്ന് മുതൽക്കാണ് ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട് തുടങ്ങിയതെന്നാണ് വിവരം.
Discussion about this post