ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കിടയിലെ രാഹുൽ ഗാന്ധിയുടെ വിവാദ വ്യാഖ്യാനങ്ങളും ‘പ്രബോധനങ്ങളും‘ തുടരുന്നു. കഴിഞ്ഞ ദിവസം, തന്നെ രാഹുൽ ഗാന്ധി കൊന്നുവെന്നും ഈ കാണുന്നത് ശരിക്കുള്ള താനല്ലെന്നുമായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. രാഹുൽ നിങ്ങളുടെ തലയ്ക്കകത്താണെന്നും, തന്റെ തലയിൽ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധി നടത്തിയ മഹാഭാരത വ്യാഖ്യാനമാണ് ഏറ്റവും പുതിയതായി വിവാദമായിരിക്കുന്നത്. മഹാഭാരത യുദ്ധം നടന്നു എന്ന് വിശ്വസിക്കപ്പെടുന്ന കുരുക്ഷേത്രയിൽ വെച്ചായിരുന്നു രാഹുലിന്റെ ഭാരത വ്യാഖ്യാനം. പാണ്ഡവർക്ക് എല്ലാ മതവിഭാഗങ്ങളുടെയും പിന്തുണയുണ്ടായിരുന്നു എന്നാണ് രാഹുൽ പറയുന്നത്. എന്നാൽ, മഹാഭാരത കാലഘട്ടത്തിൽ ഹിന്ദുമതമല്ലാതെ മറ്റേത് മതമാണ് ഉണ്ടായിരുന്നത് എന്നാണ് വിമർശകർ രാഹുലിനോട് ചോദിക്കുന്നത്.
പാണ്ഡവർ താപസികളായിരുന്നു. അവർ നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പിലാക്കിയില്ലെന്നും രാഹുൽ പറയുന്നു. രാഹുലിന്റെ ഈ നിരീക്ഷണത്തിന് മറുപടി പറയാൻ തങ്ങളുടെ വിവേകം അനുവദിക്കുന്നില്ല എന്നാണ് വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
നോട്ട് നിരോധനവും ജിഎസ്ടിയും തെറ്റാണെന്ന് പാണ്ഡവർക്ക് അറിയാമായിരുന്നു. അതാണ് അവർ അത്തരം തീരുമാനങ്ങൾ നടപ്പിലാക്കാതിരുന്നതെന്നും രാഹുൽ ഗാന്ധി പറയുന്നു. കൂടാതെ കൗരവർ നിക്കർ ധരിച്ചാണ് നടന്നിരുന്നതെന്നും രാഹുൽ വീഡിയോയിൽ പറയുന്നുണ്ട്.
Discussion about this post