Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ബ്രാഹ്മണരെ തേടി മധുര , ആനന്ദ ഭവൻ തുടങ്ങിയ ചില പ്യുവർ വെജിറ്ററിയൻ ഹോട്ടലിൽ പോയപ്പോൾ ഹോട്ടൽ ലൈസൻസ് ഉള്ളത് അബ്ദുള്ളയുടെയും, കോയയുടെയും ഒക്കെ പേരിൽ”;ജിതിൻ ജേക്കബ്

ബ്രാഹ്മണിക്കൽ അജണ്ട തേടിയുള്ള അന്വേഷണത്തെകുറിച്ചാണ് ജിതിൻ ജേക്കബ് ഫേസ്ബുക്കിൽ വിവരിക്കുന്നത്

by Brave India Desk
Jan 11, 2023, 05:48 pm IST
in Kerala, Article
Share on FacebookTweetWhatsAppTelegram

കൊച്ചി: ബ്രാഹ്മണിക്കൽ ഹെജിമണി വിവാദ വിഷയത്തിൽ വേറിട്ട പ്രതികരണവുമായി ജിതിൻ ജേക്കബ്.  നമ്മുടെ സമൂഹത്തിലെ പ്രധാന വില്ലൻമാർ ബ്രാഹ്മണൻമാരാണല്ലോ എന്ന ചോദ്യവുമായാണ് ജിതിൻ ജേക്കബ് ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്.

”സുന്ദർ പിച്ചയ് മലയാളി ആയിരുന്നു എങ്കിൽ  ബ്രഹ്‌മണിക്കൽ ഹെജിമണി ആരോപിച്ച് ഗൂഗിളിനെതിരെ കേരളത്തിൽ സമരം നടന്നേനെയെന്നും ജിതിൻ ജേക്കബ് ഫേസ്ബുക്കിൽ ആശങ്ക പ്രകടിപ്പിക്കുന്നു.ബ്രാഹ്മണിക്കൽ അജണ്ട തേടി നടത്തിയ തൻറെ  അന്വേഷണത്തെകുറിച്ചാണ്  അദ്ദേഹം  ഫേസ്ബുക്കിൽ ആശയം പങ്കുവെച്ചത്.

Stories you may like

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

എസ്ഐആറിൽ ഇടപെടില്ലെന്ന് കേരള ഹൈക്കോടതി ; സംസ്ഥാന സർക്കാരിന്റെ ഹർജി നിരസിച്ചു

ഇന്ത്യയുടെ രാഷ്‌ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, ലോകസഭ സ്പീക്കർ തുടങ്ങിയവരൊക്കെ പിന്നോക്ക വിഭാഗത്തിൽ പെട്ടവരാണ്.
ഇന്ത്യയിലെ വലിയ ബിസിനസ്‌കാരായ അംബാനി, അദാനി, ടാറ്റാ, ബിർള, മഹിന്ദ്ര, യൂസഫ് അലി, ഇവരൊന്നും ബ്രാഹ്മണൻമാർ അല്ല.

ഇനി സ്വർണക്കടത്ത്, പിടിച്ചുപറി, നികുതിവെട്ടിപ്പ്, കൊലപാതകം, മോഷണം, കഞ്ചാവ്, തീവ്രവാദം, കുഴൽപ്പണം, സ്ത്രീകൾക്ക് നേരെയുള്ള അക്രമം ഇവയിലൊക്കെ ഇവരുണ്ടോ എന്ന് നോക്കാൻ പത്രങ്ങൾ പരതി, അവിടെയും കണ്ടില്ല..
ജയിലുകളിൽ അന്വേഷിച്ചു, അവിടെയും കുറ്റവാളികളുടെ ഇടയിൽ ആരും ഇല്ല എന്നാണ് അറിയുന്നത്. ഇത്രയും ‘കുഴപ്പം പിടിച്ച’ ഈ ബ്രാഹ്മണർ അപ്പോൾ എവിടെ ഇരുന്നാണ് ഈ ബ്രാഹ്‌മണിക്കൽ അജണ്ട നമ്മുടെ സമൂഹത്തിൽ ഒളിച്ചു കടത്തുന്നത് എന്ന് മനസിലാക്കാൻ ആകാതെ കിളി പോയി നിൽക്കുമ്പോഴാണ് ആന്ധ്ര ബ്രാഹ്മണൻ ആയ ശുദ്ധ വെജിറ്റെറിയൻ സഖാവ് സിതറാം യെച്ചൂരിയെ കണ്ടതെന്നും ജിതിൻ ജേക്കബ് ഭംഗിയായി വിവരിക്കുന്നു.

വീടിനടുത്ത ആര്യാസ് വെജിറ്ററിയൻ ഹോട്ടലിൽ പോയി നോക്കിയപ്പോൾ അവിടെ ചായ അടിക്കുന്നത് മുതൽ എല്ലാം ബംഗാളിയും, തമിഴനും..!  ബ്രാഹ്മണരെ തേടി മധുര ഹോട്ടൽ, ആനന്ദ ഭവൻ ഹോട്ടൽ തുടങ്ങിയ പേരുകളുള്ള ചില പ്യുവർ വെജിറ്ററിയൻ ഹോട്ടലിൽ പോയപ്പോൾ ഹോട്ടൽ ലൈസൻസ് ഉള്ളത് അബ്ദുള്ളയുടെയും, കോയയുടെയും ഒക്കെ പേരിൽ ആണെന്നും ജിതിൻ കൂട്ടിച്ചേർത്തു.

പോസ്റ്റിൻറെ പൂർണ്ണരൂപം;

നമ്മുടെ സമൂഹത്തിലെ പ്രധാന വില്ലന്മാർ ഇപ്പോൾ ബ്രാഹ്മണൻമാർ ആണല്ലോ..

ബ്രാഹ്മണർ നമ്മുടെ മതേതര സമൂഹത്തിൽ എന്തൊക്കെയോ ഒളിച്ചു കടത്തുന്നു. ബ്രാഹ്മണിക്കൽ അജണ്ട നടപ്പാക്കുന്നു, ബ്രാഹ്മണിക്കൽ ഹെജിമണി അടിച്ചേൽപ്പിക്കുന്നു എന്നൊക്കെയാണല്ലോ കേരളത്തിലെ മാധ്യമ പ്രവർത്തകരും, സ്വയം പ്രഖ്യാപിത ബുദ്ധിജീവികളും, നവോത്ഥാന കമ്മറ്റിക്കാരും എല്ലാം ആരോപിക്കുന്നത്.
വെജിറ്ററിയൻ ഭക്ഷണം പോലും ബ്രാഹ്മണിക്കൽ ഹെജിമണിയുടെ ഭാഗമാണത്രെ.
എന്നാൽ പിന്നെ ഈ ബ്രാഹ്മണിക്കൽ ഹെജിമണി ഒളിച്ചു നടത്തുന്നവരെ കണ്ടെത്താൻ തന്നെ തീരുമാനിച്ചു.
ഇന്ത്യയുടെ രാഷ്‌ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, ലോകസഭ സ്പീക്കർ തുടങ്ങിയവരൊക്കെ പിന്നോക്ക വിഭാഗത്തിൽ പെട്ടവരാണ്.
ഇന്ത്യയിലെ വലിയ ബിസിനസ്‌കാരായ അംബാനി, അദാനി, ടാറ്റാ, ബിർള, മഹിന്ദ്ര, യൂസഫ് അലി… ഇവരൊന്നും ബ്രാഹ്മണൻമാർ അല്ല.
ഇനിയിപ്പോൾ സിനിമ താരങ്ങളെ നോക്കിയാൽ അവിടെയും പ്രമുഖ താരങ്ങൾക്കിടയിൽ ബ്രാഹ്മണൻമാരെ ആരെയും കണ്ടില്ല..
സർക്കാർ ജോലികളിൽ നോക്കിയാലും ഇവരുടെ എണ്ണം വളരെ കുറവാണ്.
ബ്രാഹ്മണിക്കൽ ഹെജിമണി ആണെന്ന് കരുതി വീടിനടുത്ത ആര്യാസ് വെജിറ്ററിയൻ ഹോട്ടലിൽ പോയി നോക്കിയപ്പോൾ അവിടെ ചായ അടിക്കുന്നത് മുതൽ എല്ലാം ബംഗാളിയും, തമിഴനും..!
ബ്രാഹ്മണരെ തേടി മധുര ഹോട്ടൽ, ആനന്ദ ഭവൻ ഹോട്ടൽ തുടങ്ങിയ പേരുകളുള്ള ചില പ്യുവർ വെജിറ്ററിയൻ ഹോട്ടലിൽ പോയപ്പോൾ ഹോട്ടൽ ലൈസൻസ് ഉള്ളത് അബ്ദുള്ളയുടെയും, കോയയുടെയും ഒക്കെ പേരിൽ
ബ്രാഹ്മണൻ നടത്തുന്ന മറ്റു വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നുണ്ടോ എന്ന് നോക്കി, നിരാശ ആയിരുന്നു ഫലം..
മാധ്യമ പ്രവർത്തകരുടെ ഇടയിൽ നോക്കി. ആരുമില്ല..!
അധ്യാപകരുടെയും, സാംസ്‌കാരിക നായകരുടെയും, എഴുത്ത്കാരുടെയും, ബുദ്ധിജീവികളുടെയും ഇടയിൽ നോക്കി, അവിടെയും കണ്ടില്ല.
ഇനി സ്വർണക്കടത്ത്, പിടിച്ചുപറി, നികുതിവെട്ടിപ്പ്, കൊലപാതകം, മോഷണം, കഞ്ചാവ്, തീവ്രവാദം, കുഴൽപ്പണം, സ്ത്രീകൾക്ക് നേരെയുള്ള അക്രമം ഇവയിലൊക്കെ ഇവരുണ്ടോ എന്ന് നോക്കാൻ പത്രങ്ങൾ പരതി, അവിടെയും കണ്ടില്ല..
ജയിലുകളിൽ അന്വേഷിച്ചു, അവിടെയും കുറ്റവാളികളുടെ ഇടയിൽ ആരും ഇല്ല എന്നാണ് അറിയുന്നത്.
ഇത്രയും ‘കുഴപ്പം പിടിച്ച’ ഈ ബ്രാഹ്മണർ അപ്പോൾ എവിടെ ഇരുന്നാണ് ഈ ബ്രാഹ്‌മണിക്കൽ അജണ്ട നമ്മുടെ സമൂഹത്തിൽ ഒളിച്ചു കടത്തുന്നത് എന്ന് മനസിലാക്കാൻ ആകാതെ കിളി പോയി നിൽക്കുമ്പോഴാണ് ആന്ധ്ര ബ്രാഹ്മണൻ ആയ ശുദ്ധ വെജിറ്റെറിയൻ സഖാവ് സിതറാം യെച്ചൂരിയെ കണ്ടത് .
എന്റെ നിരാശ കണ്ട് യെച്ചൂരി സഖാവ് പറഞ്ഞു, അവശേഷിക്കുന്ന ബ്രാഹ്മണരിലെ ഭൂരിപക്ഷം യുവജനതയെയും കാണാൻ സാധിക്കുക ഇന്ത്യയിലെ വൻകിട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആണത്രെ..
IIT, IIM, Indian Institute of Science, NIT, CA, CS, ഐയിംസ്, ടോപ് B-School ഇവിടങ്ങളിൽ ഒക്കെയാണ് ഇപ്പോൾ അവരെ കാണാൻ കഴിയുക. കഷ്ടപ്പെട്ട് പഠിച്ച് എൻട്രൻസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി ഇന്ത്യയിലെ ഇതുപോലുള്ള സ്ഥാപനങ്ങളിൽ പഠിച്ച്, അത് കഴിഞ്ഞ് ഇന്ത്യ വിടുക എന്നത് മാത്രമാണ് ഇവർ ഇപ്പോൾ ചെയ്യുന്നത്.
അങ്ങനെ പോയ ഒന്ന് രണ്ട് ബ്രാഹ്മണിക്കൽ ഹെജിമണിക്കാരെ നിങ്ങൾ അറിയും… ഗൂഗിൾ സിഇഒ സുന്ദർ പിച്ചയ്, മൈക്രോസോഫ്റ്റ് തലവൻ സത്യ നദല്ല, പേപ്സിയുടെ മുൻ ചെയർമാൻ ഇന്ദ്ര നൂയി…
സുന്ദർ പിച്ചയ് മലയാളി ആയിരുന്നു എങ്കിൽ എന്താകുമായിരുന്നു എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്..! ബ്രഹ്‌മണിക്കൽ ഹെജിമണി ആരോപിച്ച് ഗൂഗിളിനെതിരെ കേരളത്തിൽ സമരം നടന്നേനെ.. ചാനൽ ജഡ്ജിമാർ ഇളകിയേനെ
ഇല്ലാത്ത ഒരു ശത്രുവിനെ കുറിച്ച് ഭീതിപരത്തി സമൂഹത്തിൽ മുതലെടുപ്പ് നടത്താൻ നോക്കുന്നവർ ആരെയാണ് പറ്റിക്കാൻ നോക്കുന്നത്?
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ നേടാൻ വേണ്ടി രാവും പകലും കഷ്ടപ്പെട്ട് പഠിച്ച് മെറിറ്റിൽ അഡ്മിൻ നേടി പഠനം പൂർത്തിയാക്കി, ഉപരിപഠനവും ജോലിയുമായി വിദേശത്തേക്ക് പോകുന്ന അവർക്ക് ബ്രാഹ്മണിക്കൽ ഹെജിമണി കടത്താൻ സമയവും ഇല്ല, അതിനുള്ള ആളും ഇല്ല എന്നതാണ് വസ്തുത.
ഒരു പത്ത് കൊല്ലം മുമ്പ് വരെ നമ്മുടെ ശത്രു അമേരിക്കയും, കുത്തക മുതലാളിമാരും ആയിരുന്നു എങ്കിൽ നേതാക്കളുടെ ചികിത്സക്കും, മക്കളുടെ പഠനത്തിനും, ജോലിക്കും എല്ലാം അമേരിക്കയെ പോലുള്ള രാജ്യങ്ങളെയും, മുതലാളിമാരെയും ആശ്രയിക്കാൻ തുടങ്ങിയത് കൊണ്ട് നമ്മൾ പുതിയ ശത്രുവായി അവശേഷിക്കുന്ന ബ്രാഹ്മണരെ കണ്ടെത്തി.
ശത്രുവിനെ മാറ്റിപിടിക്കേണ്ട സമയമായി. നമുക്ക് പുതിയ ശത്രുവിനെ സൃഷ്ടിക്കണം. കൊച്ചിയിലെ ജൂതന്മാരും പോയി, അവർ ഉണ്ടായിരുന്നു എങ്കിൽ അവരെ ശത്രു സ്ഥാനത്ത് നിർത്താമായിരുന്നു..
ശത്രുസ്ഥാനത്ത് നിർത്താൻ വേണ്ട ബ്രാഹ്മണർ ഇവിടെ അവശേഷിക്കുന്നില്ല. ഇവിടെ ഉള്ളവർ എങ്ങനെയും രാജ്യം വിട്ട് പോകാനുള്ള ശ്രമത്തിലുമാണ്.
വേഗമാകട്ടെ, പുതിയ ഒരു ശത്രുവിനെ ഉടൻ കണ്ടെത്തേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ പറ്റാതെ പണി എടുത്ത് ജീവിക്കേണ്ട ഗതികേട് നിങ്ങൾക്ക് ഉണ്ടാകും

Tags: jithin jacob fb postBrahmanical hegemony
Share40TweetSendShare

Latest stories from this section

അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കുമെന്ന് സന്ദീപ് വാര്യർ; കണ്ണുനീർ തുടയ്ക്കൂ എന്ന് സോഷ്യൽമീഡിയ

അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കുമെന്ന് സന്ദീപ് വാര്യർ; കണ്ണുനീർ തുടയ്ക്കൂ എന്ന് സോഷ്യൽമീഡിയ

കണ്ണൂരിൽ മുൻ എസിപി സിപിഎം സ്ഥാനാർത്ഥി: എഡിഎം നവീൻബാബു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ

കണ്ണൂരിൽ മുൻ എസിപി സിപിഎം സ്ഥാനാർത്ഥി: എഡിഎം നവീൻബാബു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ

മുസ്ലിം രാജ്യങ്ങളിൽപോലും തമ്മിലടിച്ചു കൊല്ലുന്നു ; ബിജെപി ഭരണത്തിലിരിക്കുന്നത് കൊണ്ടുമാത്രമാണ് നമ്മൾ മറ്റൊരു പാകിസ്താനോ ഇറാനോ സിറിയയോ ആയി മാറാത്തത്

മുസ്ലിം രാജ്യങ്ങളിൽപോലും തമ്മിലടിച്ചു കൊല്ലുന്നു ; ബിജെപി ഭരണത്തിലിരിക്കുന്നത് കൊണ്ടുമാത്രമാണ് നമ്മൾ മറ്റൊരു പാകിസ്താനോ ഇറാനോ സിറിയയോ ആയി മാറാത്തത്

എസ്എസ്‌കെ ഫണ്ട് ഇനി കിട്ടുമോയെന്ന് ആശങ്കയുണ്ട്; കിട്ടാതിരുന്നാൽ അതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

എസ്എസ്‌കെ ഫണ്ട് ഇനി കിട്ടുമോയെന്ന് ആശങ്കയുണ്ട്; കിട്ടാതിരുന്നാൽ അതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

Discussion about this post

Latest News

പാകിസ്താൻ തീവ്രവാദ ശംഖലകളുമായി ബന്ധം, ഗ്രനേഡും ആയുധങ്ങളും കടത്തി ; പഞ്ചാബ് പോലീസ് തിരയുന്ന കൊടും കുറ്റവാളിയെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്

പാകിസ്താൻ തീവ്രവാദ ശംഖലകളുമായി ബന്ധം, ഗ്രനേഡും ആയുധങ്ങളും കടത്തി ; പഞ്ചാബ് പോലീസ് തിരയുന്ന കൊടും കുറ്റവാളിയെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്

ബീഹാർ റിസൾട്ട് ആശ്ചര്യകരമെന്ന് രാഹുൽ ഗാന്ധി ; തോൽവിയെ കുറിച്ച് സമഗ്രമായ പഠനം നടത്തുമെന്ന് ഖാർഗെ

ബീഹാർ റിസൾട്ട് ആശ്ചര്യകരമെന്ന് രാഹുൽ ഗാന്ധി ; തോൽവിയെ കുറിച്ച് സമഗ്രമായ പഠനം നടത്തുമെന്ന് ഖാർഗെ

ജമ്മുകശ്മീരിൽ പോലീസ് സ്റ്റേഷനിൽ സ്ഫോടനം ; 9 മരണം ; ഭീകരാക്രമണം അല്ലെന്ന് സൂചന

ജമ്മുകശ്മീരിൽ പോലീസ് സ്റ്റേഷനിൽ സ്ഫോടനം ; 9 മരണം ; ഭീകരാക്രമണം അല്ലെന്ന് സൂചന

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies