അഹമ്മദാബാദ് ; ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ പൂട്ട് തകർത്ത് തട്ടിയെടുത്തത് ഒരു കോടിരൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ.ലിംബാഡി-രാജ്കോട്ട് ഹൈവേയിലാണ് ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്’ എന്ന ഹോളിവുഡ് സിനിമയെ അനുകരിക്കും വിധത്തിൽ മോഷണം നടന്നത് ലിംബാഡിയിൽ നിന്ന് രാജ്‌കോട്ടിലേക്ക് പോകുകയായിരുന്ന വാഹനത്തിന്റെ പിൻഭാഗത്തെ പൂട്ടും സീലുമാണ് ബൈക്കിലെത്തിയ അജ്ഞാതർ തകർത്തത്.
ബോക്‌സുകള്ളിൽ വെച്ചിരുന്ന ലാപ്‌ടോപ്പുകൾ,പവർ ബാക്കുകൾ,വിവിധ കമ്പനികളുടെ വിവിധ മോഡലുകളിലുള്ള 259 മൊബൈലുകൾ,രണ്ട് ലക്ഷം വിലമതിക്കുന്ന വാച്ചുകൾ,പ്രിന്ററുകൾ,ടാബ്‌ലെറ്റുകൾ തുടങ്ങി ഒരു കോടിയിലേറെ വില മതിക്കുന്ന ഉപകരണങ്ങളാണ് ഇവർ കവർന്നത്.ഓടുന്ന ട്രക്കുകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നതിൽ നല്ല പരിശീലനം ലഭിച്ചവരാണ് മോഷ്ടാക്കളെന്ന് പോലീസ് കരുതുന്നു.ട്രക്ക് ഇറക്കുമ്പോൾ ആകെയുള്ള 719 പാഴ്സലുകളിൽ 52 പാഴ്സലുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
ലിംബാഡി പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.ഹൈവേയിലെ വിവിധ സിസിടിവി ദൃശ്യങ്ങളില് സംശയാസ്പദമായ സാഹചര്യത്തില് രണ്ട് ബൈക്ക് യാത്രികർ വാഹനത്തെ പിന്തുടരുന്നതായി പതിഞ്ഞിട്ടുണ്ട്. പുലർച്ചെ 1.30 ഓടെ മോഷണം നടന്നതായാണ് സൂചന . ഹൈവേയിൽ രാത്രികാല പട്രോളിംഗിനായി കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്








