ഡല്‍ഹി: വിമുക്തഭടന്‍മാര്‍ക്കുള്ള ഒരു റാങ്ക്, ഒരു പെന്‍ഷന്‍ പദ്ധതിയുടെ വിജ്ഞാപനം ബിഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട രേഖകളെല്ലാം തയ്യാറായി കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാനാണ് ബീഹാര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാത്രം വിജ്ഞാപനം ഇറക്കാന്‍ തീരുമാനിച്ചതെന്നാണ് ഔദ്യോഗിക വിവരം.
ദീപാവലിക്ക് മുന്‍പ് പദ്ധതി നടപ്പാക്കുമെന്നാണ് പ്രതിരോധമന്ത്രാലയത്തിന്റെ ഉറപ്പ്. അതിനിടെ പദ്ധതി നടപ്പാക്കാണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന വിമുക്ത ഭടന്‍മാര്‍ പ്രധാനമന്ത്രിക്ക് രക്തം കൊണ്ട് ഒപ്പ് വെച്ച കത്ത് അയച്ചു.
Discussion about this post