റായ്പൂര്‍: ട്രെയിനിലെ ശുചിമുറിയുടെ വാതില്‍ ശരിയായ രീതിയില്‍ അടയ്ക്കാനാവാത്തതുമൂലം തനിക്ക് മാനസിക ആഘാതമുണ്ടായി എന്നു കാണിച്ച് ഒരു യാത്രക്കാരന് നല്കിയ പരാതിയില്‍ 1.5 ലക്ഷം രൂപ റയില്‍വേ ഇയാള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.
സംത എക്സ്പ്രസില്‍ ഡല്‍ഹിയില്‍ നിന്നും ഛത്തീസ്ഗഡിലെ ദര്‍ഗിലേക്ക് എസി1 കോച്ചില്‍ യാത്ര ചെയ്ത ഗുരുദര്‍ശന്‍ ലംബയ്ക്കാണ് ദുരനുഭവമുണ്ടായത്. ശുചിമുറിയില്‍ കയറിയ ലംബ വാതിലിന്റെ താഴിട്ടു. എന്നാല്‍ കുറച്ചുനിമിഷങ്ങള്കം മറ്റൊരാള്‍ വാതില്‍ പുറത്തുനിന്നും തുറന്നു. താന്‍ പൂട്ടിയതിനുശേഷവും വാതില്‍ മറ്റൊരാള്‍ തുറന്നത് ലംബയെ മാനസികമായി തളര്‍ത്തി.
ലംബ ഉപഭോക്തൃ കോടതിയില്‍ റയില്‍വേ അധികാരികള്‍ക്കെതിരെ പരാതി നല്കി. തനിക്ക് ഈ സംഭവം മനോവേദന ഉണ്ടാക്കിയതായും നഷ്ടപരിഹാരം ലഭിക്കണമെന്നും ലംബ പരാതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ലംബയുടെ പരാതി കള്ളമാണെന്നും എസി1 കോച്ചിലെ മറ്റൊരു യാത്രക്കാരനും ഇത്തരത്തില്‍ പരാതി പെട്ടിട്ടില്ലെന്നും റയില്‍വേ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. എസി1 കോച്ചില്‍ മറ്റു നാലു ശുചിമുറികള്‍ കൂടി ഉണ്ടായിരുന്നതായും ലംബയ്ക്ക് അവയില്‍ ഏതെങ്കിലും ഒരെണ്ണം ഉപയോഗിക്കാമായിരുന്നെന്നും റയില്‍വേ ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞു. എസി കോച്ചില്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്ന റയില്‍വേ യാത്രക്കാര്‍ക്ക് സുരക്ഷിതവും സുഖകരമായ യാത്രാസൗകര്യവും ഒരുക്കി നല്‍കണമെന്ന് കോടതി വ്യക്തമാക്കി.
Discussion about this post