ആലപ്പുഴ: അമിത വേഗത്തിലെത്തിയ ടോറസ് ഇടിച്ച് ആലപ്പുഴയിൽ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം. ആലപ്പുഴ എടത്വ ചങ്ങങ്കരി മുരളി സദനത്തിൽ മുരളീധരൻ നായരുടെ മകൾ മഞ്ജു മോൾ ആണ് മരിച്ചത്. രാവിലെ 11ന് നീരേറ്റുപുറം ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.
പൊടിയാടി സ്വകാര്യ ബാങ്കിൽ അക്കൗണ്ടന്റായി ജോലി നോക്കുന്ന മഞ്ജു മോൾ ഓഫീസിലേക്ക് പോകും വഴിയായിരുന്നു അപകടം. അമിത വേഗതയിൽ വന്ന ടോറസ് സ്കൂട്ടറിൽ ഇടിച്ചതോടെ മഞ്ജു മോൾ പിൻ ചക്രത്തിനടിയിൽ കുരുങ്ങുകയായിരുന്നു.
സംസ്ഥാനത്തെ ടോറസുകളുടെ മരണപ്പാച്ചിലിനെതിരെ ജനരോഷം ശക്തമാകുകയാണ്. ഒരുകാലത്ത് ടിപ്പർ ലോറികളായിരുന്നു നിരത്തിലെ പേടിസ്വപ്നമെങ്കിൽ ഇന്നത് അത് ടോറസുകളായി മാറിയിരിക്കുകയാണ്. സംസ്ഥാനത്ത് ടോറസ് ഇടിച്ച് മൂന്ന് ദിവസത്തിനിടെ നാലാമത്തെ മരണമാണ് ഇന്ന് സംഭവിച്ചത്. ഇതിനെതിരെ അധികാരികൾ ഉണർന്ന് പ്രവർത്തിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Discussion about this post