കോഴിക്കോട്: 23 കാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി. കോഴിക്കോട് ആണ് സംഭവം. ജില്ലയിലെ സ്വകാര്യ ഫ്‌ളാറ്റിൽ വച്ച് ജ്യൂസിൽ ലഹരിമരുന്ന് കലർത്തി പീഡപ്പിച്ചുവെന്നാണ് പരാതി.
കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ചേവായൂർ സ്വദേശികളെയാണ് പന്തീരങ്കാവ് പോലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ മറ്റൊരാൾക്കായി തെരച്ചിൽ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.












