എറണാകുളം: നടൻ ബാലയുടെ വീട്ടിൽ അഞ്ജാത സംഘം അതിക്രമിച്ച് കടന്നതായി പരാതി. ബാലയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവമെന്നും നടന്റെ പരാതിയിലുണ്ട്.
ബാല വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. ഭാര്യ മാത്രമായിരുന്നു അപ്പോൾ വീട്ടിൽ ഉണ്ടായിരുന്നത്. മൂന്ന് പേരാണ് വീട്ടിൽ അതിക്രമിച്ച് കയറിയത് എന്നാണ് ബാല പറയുന്നത്. ഇവരുടെ പക്കൽ മാരകായുധങ്ങൾ ഉണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിൽ പാലാരിവട്ടം പോലീസ് ആണ് അന്വേഷണം ആരംഭിച്ചത്.
Discussion about this post