Wednesday, June 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഗംഗാ വിലാസിന്റെ ആഡംബര നദീജല സവാരിക്ക് വമ്പൻ പ്രതികരണം; 2024 മാർച്ച് വരെ ബുക്കിംഗ് പൂർത്തിയായി

51 ദിവസത്തെ ആഡംബര കപ്പൽ യാത്രയ്ക്ക് ഏകദേശം 20 ലക്ഷത്തോളം രൂപയാണ് ഒരാൾക്ക് ചെലവ് വരുന്നത്. 3200 കിലോമീറ്റർ ദൂരമാണ് 51 ദിവസം കൊണ്ട് പൂർത്തിയാക്കുന്നത്.

by Brave India Desk
Jan 14, 2023, 09:45 am IST
in India
Share on FacebookTweetWhatsAppTelegram

വാരാണസി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീജലസവാരി നടത്തുന്ന എംവി ഗംഗാ വിലാസ് ക്രൂയിസ് കപ്പലിലെ ബുക്കിംഗ് 2024 മാർച്ച് വരെ പൂർത്തിയായി. 2024 ഏപ്രിലിന് ശേഷം മാത്രമേ ഇനി പുതിയ ബുക്കിംഗ് സ്വീകരിക്കുകയുള്ളു എന്നും അധികൃതർ വ്യക്തമാക്കി. 51 ദിവസത്തെ ആഡംബര കപ്പൽ യാത്രയ്ക്ക് ഏകദേശം 20 ലക്ഷത്തോളം രൂപയാണ് ഒരാൾക്ക് ചെലവ് വരുന്നത്. ഗംഗ, ഭാഗീരഥി, ഹൂഗ്ലി, ബ്രഹ്മപുത്ര, വെസ്റ്റ് കോസ്റ്റ് കനാൽ തുടങ്ങീ ഇന്ത്യയിലെ 27 നദീതടങ്ങളിലൂടെയാണ് ആഡംബര ബോട്ട് സഞ്ചരിക്കുന്നത്. 3200 കിലോമീറ്റർ ദൂരമാണ് 51 ദിവസം കൊണ്ട് പൂർത്തിയാക്കുന്നത്.

അടുത്ത വർഷം ഏപ്രിലിന് ശേഷം മാത്രമേ പുതിയ ബുക്കിംഗുകൾ സാധ്യമാകൂ എന്ന് ഗംഗാ വിലാസിന്റെ പ്രവർത്തനം ഏറ്റെടുത്തിരിക്കുന്ന അന്താര ലക്ഷ്വറി റിവർ ക്രൂയിസിന്റെ സ്ഥാപകനും സിഇഒയുമായ രാജ് സിംഗ് പറഞ്ഞു. പൂർണമായും വെജിറ്റേറിയൻ ഭക്ഷണമാണ് യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. മദ്യവും അനുവദനീയമല്ല. പ്രാദേശിക ഭക്ഷണമാണ് കൂടുതലായും നൽകുന്നത്. 62 മീറ്റർ നീളമുള്ള കപ്പൽ പൂർണമായും ഇന്ത്യയിലാണ് നിർമ്മിച്ചത്. 68 കോടി രൂപയാണ് ഇതിന് നിർമ്മാണ ചെലവ് വന്നിരിക്കുന്നതെന്നും രാജ് സിംഗ് പറഞ്ഞു

Stories you may like

മോദിയെ ഫോണിൽ വിളിച്ച് ഖത്തർ അമീർ ; 12 ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനങ്ങൾ അറിയിച്ച് സംഭാഷണം

‘ഒരിക്കലും മറക്കാനാകാത്ത അനുഭവം, ബഹുമതിയായി കരുതുന്നു’ ; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ

ആഡംബര കപ്പലിൽ മൂന്ന് ഡെക്കുകളും 18 സ്യൂട്ടുകളും ഉണ്ട്. ബംഗ്ലാദേശ് വഴി ആസാമിലെ ദിബ്രുഗഡിലേക്കാണ് ആഡംബര കപ്പലിന്റെ യാത്ര. 50ലധികം വിനോദസഞ്ചാര കേന്ദ്രങ്ങൾ, ചരിത്ര സ്മാരകങ്ങൾ, വാരാണസി ഗംഗാ ആരതി, കാസിരംഗ നാഷണൽ പാർക്ക്, സുന്ദർബൻസ് ഡെൽറ്റ തുടങ്ങിയവ കാണാനും സഞ്ചാരികൾക്ക് അവസരമുണ്ട്. കൊൽക്കത്ത, ധാക്ക തുടങ്ങിയ ഇടങ്ങളിലൂടെയെല്ലാം കപ്പൽ സഞ്ചരിക്കും. ഏകദേശം 1100 കിലോമീറ്റർ ദൂരം ബംഗ്ലാദേശിലൂടെയാണ് കപ്പൽ സഞ്ചരിക്കുന്നത്. 25,000 മുതൽ 50,000 വരെയാണ് പ്രതിദിന നിരക്ക്. അന്താര ലക്ഷ്വറി റിവർ ക്രൂയിസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നാണ് യാത്രയ്ക്കായി ബുക്ക് ചെയ്യേണ്ടത്.

Tags: MV Ganga Vilascruise ship
Share1TweetSendShare

Latest stories from this section

കേന്ദ്രസർക്കാരിൽ മന്ത്രിസഭാ പുനഃസംഘടനക്ക് സാധ്യത ; രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

2 ലക്ഷം കോടി രൂപയുടെ കയറ്റുമതിയുമായി സാമ്പത്തിക രംഗത്ത് ചരിത്രം കുറിച്ച് ഉത്തർപ്രദേശ്; സമുദ്രതീരമില്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത്

‘അസംബന്ധ നാടകം’ ; അരൂപ് റോയിയെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തതിനെ പരിഹസിച്ച് മഹുവ മൊയ്ത്ര

ദുബായിൽ ഇനി കളി മാറും! പൊതുസ്ഥലങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു; ലംഘിച്ചാൽ പിടിവീഴും, പുതിയ പെരുമാറ്റച്ചട്ടം 

Discussion about this post

Latest News

ആണവ പരിശോധനയിൽ ഭിന്നത; ഇറാൻ-യുഎസ് സമാധാനക്കരാറിൽ ആശങ്ക തുടരുന്നു; സൈനിക നടപടി വിലക്കി യുഎസ് സെനറ്റിൽ പ്രമേയം പാസായി

ആണവ പരിശോധനയിൽ ഭിന്നത; ഇറാൻ-യുഎസ് സമാധാനക്കരാറിൽ ആശങ്ക തുടരുന്നു; സൈനിക നടപടി വിലക്കി യുഎസ് സെനറ്റിൽ പ്രമേയം പാസായി

മോദിയെ ഫോണിൽ വിളിച്ച് ഖത്തർ അമീർ ; 12 ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനങ്ങൾ അറിയിച്ച് സംഭാഷണം

മോദിയെ ഫോണിൽ വിളിച്ച് ഖത്തർ അമീർ ; 12 ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനങ്ങൾ അറിയിച്ച് സംഭാഷണം

‘ഒരിക്കലും മറക്കാനാകാത്ത അനുഭവം, ബഹുമതിയായി കരുതുന്നു’ ; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ

‘ഒരിക്കലും മറക്കാനാകാത്ത അനുഭവം, ബഹുമതിയായി കരുതുന്നു’ ; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ

കേന്ദ്രസർക്കാരിൽ മന്ത്രിസഭാ പുനഃസംഘടനക്ക് സാധ്യത ; രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

കേന്ദ്രസർക്കാരിൽ മന്ത്രിസഭാ പുനഃസംഘടനക്ക് സാധ്യത ; രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

2 ലക്ഷം കോടി രൂപയുടെ കയറ്റുമതിയുമായി സാമ്പത്തിക രംഗത്ത് ചരിത്രം കുറിച്ച് ഉത്തർപ്രദേശ്; സമുദ്രതീരമില്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത്

2 ലക്ഷം കോടി രൂപയുടെ കയറ്റുമതിയുമായി സാമ്പത്തിക രംഗത്ത് ചരിത്രം കുറിച്ച് ഉത്തർപ്രദേശ്; സമുദ്രതീരമില്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത്

ഒരു 15 കാരനെ ക്രൂശിക്കാൻ നിങ്ങൾക്കാവില്ല; വൈഭവിനെ വേട്ടയാടിയവർക്ക് അശ്വിന്റെ ‘ക്ലാസ്’ മറുപടി

ഒരു 15 കാരനെ ക്രൂശിക്കാൻ നിങ്ങൾക്കാവില്ല; വൈഭവിനെ വേട്ടയാടിയവർക്ക് അശ്വിന്റെ ‘ക്ലാസ്’ മറുപടി

‘അസംബന്ധ നാടകം’ ; അരൂപ് റോയിയെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തതിനെ പരിഹസിച്ച് മഹുവ മൊയ്ത്ര

‘അസംബന്ധ നാടകം’ ; അരൂപ് റോയിയെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തതിനെ പരിഹസിച്ച് മഹുവ മൊയ്ത്ര

നവരാത്രിയിൽ ഭക്തജനലക്ഷങ്ങൾ കാൽനടയായെത്തും:നൈനാ ദേവിയുടെ ദിവ്യചരിത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology