മലപ്പുറം : മലപ്പുറത്ത് വിവാഹത്തലേന്ന് വധു കുഴഞ്ഞുവീണ് മരിച്ചു. പെരിന്തൽമണ്ണ പാതായ്ക്കര സ്കൂൾ പടിയിൽ ഫാത്തിമ ബത്തൂൽ (19) ആണ് മരിച്ചത്. ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് ദാരുണ സംഭവം നടന്നത്.
രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ബന്ധുക്കളോടൊപ്പം ഫോട്ടോ എടുത്തുകൊണ്ടിരിക്കുന്നതിനിടെ പെൺകുട്ടി പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ഫാത്തിമയെ പെരിന്തൽമണ്ണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണ കാരണം പുറത്തുവന്നിട്ടില്ല.












