തൃശ്ശൂര്‍: സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസ് വധകേസില്‍ കൂറ് മാറ്റിയ ഒന്നാം സാക്ഷി അനൂപ് ഇന്ന് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്കി. ചന്ദ്രബോസിനെ നിസാം വാഹനമിടിപ്പിക്കുന്നത് കണ്ടെന്ന് അനൂപ് മൊഴി നല്കി.
നിസാം ചന്ദ്രബോസിനെ മര്‍ദിക്കുന്നതും താന്‍ കണ്ടെന്നും പറഞ്ഞു. ഇന്നലെ വിചാരണയ്ക്കിടയില്‍ പോലീസ് സമ്മര്‍ദ്ദം മൂലമാണ് താന്‍ നിസാമിനെതിരായി മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയതെന്നായിരുന്നു അനൂപ് പറഞ്ഞത്. നിസാം സ്വാധീനിച്ചാണ് അനൂപ് മൊഴി മാറ്റിയതെന്ന് ആരോപണമുയര്‍ന്നിരുന്നു.
കുറ്റബോധം കൊണ്ടാണ് ഇന്ന് വീണ്ടും മൊഴി മാറ്റി പറഞ്ഞെതെന്ന് അനൂപ് പറഞ്ഞു. അതേ സമയം ചന്ദ്രബോസിനെ ഇടിക്കാനുപ.ാേഗിച്ച ഹമ്മര്‍ വാഹനം അനൂപ് തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിന്റെ വിചാരണ ഇപ്പോഴും തുടരുകയാണ്.
അതേ സമയം ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷികള്‍ക്ക് സത്യസന്ധമായി മൊഴി നല്കാന് തടസ്സമാകുന്ന രീതിയില്‍ ഭീഷണി നേരിടുന്നുവെങ്കില്‍ പൊലീസ് സംരക്ഷണം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനായി തൃശൂര്‍ റേഞ്ച് ഐ.ജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒന്നാം പ്രതിയുടെ കൂറുമാറ്റതിന്റെ നിയമവശങ്ങള്‍ സ്പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
സാക്ഷികള്‍ സത്യസന്ധമായും നിര്‍ഭയമായും മൊഴി നല്‍കേണ്ടത് കേസില്‍ നീതി ഉറപ്പാക്കാന്‍ അനിവാര്യമാണ്. കേസന്വേഷണം ശരിയായ രീതിയിലാണ് പോകുന്നത്. തക്ക ശിക്ഷ ഉറപ്പാക്കാന്‍ വേണ്ടതെല്ലാം സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി.
Discussion about this post