തൃശൂർ: അടുത്ത സംസ്ഥാന കലോത്സവത്തിന് മാംസഭക്ഷണം വിളമ്പുകയാണെങ്കിൽ ആവശ്യമായ കോഴിയിറച്ചി സൗജന്യമായി നൽകാൻ തയ്യാറാണെന്ന് പൗൾട്രി ഫാർമേഴ്സ് ട്രേഡേഴ്സ് സമിതി സംസ്ഥാന ഭാരവാഹികൾ. സംസ്ഥാനത്ത് എവിടെ കലോത്സവം നടന്നാലും അവിടെ ഇറച്ചി എത്തിക്കാൻ സന്നദ്ധരാണെന്നാണ് സംസ്ഥാന ഭാരവാഹികൾ അറിയിച്ചത്.
അടുത്ത വർഷത്തെ കലോത്സവം മുതൽ നോൺ വെജ് വിഭവങ്ങളും ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞിരുന്നു. കായിക മേളയ്ക്ക് വെജിറ്റേറിയൻ ഭക്ഷണവും നോൺ വെജിറ്റേറിയൻ ഭക്ഷണവും കൊടുക്കുന്നുണ്ട്. സർക്കാരിനെ സംബന്ധിച്ച് ഇതിന് പ്രശ്നങ്ങളില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൗൾട്രി ഫാർമേഴ്സ് ട്രേഡേഴ്സ് സമിതി ഇറച്ചി നൽകാൻ സന്നദ്ധത അറിയിച്ചത്.
Discussion about this post