എറണാകുളം: കൊച്ചിയിലെ ഹോട്ടലിൽ വ്യാപക പരിശോധന നടത്തി ആരോഗ്യവകുപ്പ്. പഴകിയ അൽഫാം പിടികൂടി. വടക്കൻ പറവൂരിലെ കുമ്പാരി ഹോട്ടലിൽ നിന്നായിരുന്നു പഴകിയ അൽഫാം പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം പറവൂരിലെ മജ്ലിസ് ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. പഴകിയ ആഹാരം പിടിച്ചെടുത്തതിനെ തുടർന്ന് കുമ്പാരി ഹോട്ടൽ അടച്ചുപൂട്ടി.
അതേസമയം മജ്ലിസ് ഹോട്ടലിലെ പാചകക്കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് കൂടുതൽ പേർ ആശുപത്രിയിൽ ചികിത്സ തേടിയതിനെ തുടർന്നായിരുന്നു പാചകക്കാരനെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്കെതിരെ വധശ്രമത്തിനും പോലീസ് കേസ് എടുത്തിട്ടുണ്ട്. മജ്ലിസ് ഹോട്ടൽ ഉടമ ഒളിവിലാണ്. ഇയാൾക്കായി പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്.
Discussion about this post