അഹമ്മദാബാദ്: ആഡംബരജീവിതം വെടിഞ്ഞ് സന്യാസം സ്വീകരിച്ച് രത്‌നവ്യാപാരിയുടെ ഒമ്പത് വയസുകാരിയായ മകൾ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ജൈന മതവിശ്വാസിയായ ധനേഷ് സംഘ്‌വിയുടെയും അമിയുടെയും മൂത്തകുട്ടിയായ ദേവാൻഷിയാണ് സന്യസ്ഥ ജീവിതം തിരഞ്ഞെടുത്തത്.
ജൈന സന്യാസി ആചാര്യ വിജയ് കൃത്യഷൂരിയിൽ നിന്നാണ് ദേവാൻഷി ദീക്ഷ സ്വീകരിച്ചത്. സൂറത്തിലെ വേസു എന്ന സ്ഥലത്ത് നൂറുക്കണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തിലായിരുന്നു സസ്യാസവ്രതം സ്വീകരിക്കുന്ന ചടങ്ങ്.
ചെറുപ്പത്തിൽ തന്നെ ആത്മീയതയോട് അതീവ താത്പര്യം കാണിച്ച ദേവാൻഷി ഇതിന് മുൻപ് സന്യാസികൾക്കൊപ്പം 700 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചിട്ടുണ്ട്. അഞ്ച് ഭാഷകളിൽ ഇതിനോടകം തന്നെ പ്രാവീണ്യം നേടിയ ദേവാൻഷി, കുടുംബം നൽകിയ എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിക്കും.












