എറണാകുളം: നമുക്ക് ആവശ്യമുള്ള സമയത്ത് ദൈവം നമുക്ക് മുൻപിൽ മനുഷ്യരൂപത്തിൽ എത്തുമെന്ന് ഉണ്ണി മുകുന്ദൻ. തന്നെ സ്നേഹിക്കുന്ന കുടുംബ പ്രേക്ഷകരെ കാണുമ്പോൾ അങ്ങനെയാണ് തോന്നുന്നതെന്നും താരം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.
ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം മാളികപ്പുറം തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. ഇതിനിടെയാണ് താരം ശ്രദ്ധേയമായ കുറിപ്പുമായി രംഗത്ത് എത്തിയത്. തന്റെ ഈ വിജയത്തിന് പിന്നിൽ ദൈവമാണെന്ന് പറയാതെ പറയുകയാണ് ഉണ്ണി മുകുന്ദൻ.
സിനിമയിലെ രംഗങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത്തവണ അയ്യൻ വിളി കേൾക്കും….. കേട്ടു എന്നായിരുന്നു ആദ്യത്തെ പോസ്റ്റ്. ‘ദൈവം അങ്ങനെയാ.. എപ്പോഴുമങ്ങനെയാ.. നമുക്കാവശ്യമുള്ള സമയത്ത് മനുഷ്യരുടെ രൂപത്തിൽ നമുക്ക് മുന്നിൽ വരും.. ‘ എന്നെ സ്നേഹിക്കുന്ന എല്ലാ കുടുംബപ്രേക്ഷകരെയും കാണുമ്പോൾ എനിക്കും’ എന്നായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റ്.
Discussion about this post