ന്യൂഡൽഹി: റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യക്കെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിനിടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനെത്തിയ സിപിഎം നേതാവ് ബൃന്ദ കാരാട്ടിനെ സമരക്കാർ വേദിയിൽ നിന്നും ഇറക്കി വിട്ടു. ഒളിമ്പ്യൻ ബജ്രംഗ് പൂനിയയാണ് ബൃന്ദ കാരാട്ടിനോട് ഇറങ്ങി പോകാൻ പറഞ്ഞത്. ഇത് രാഷ്ട്രീയ സമരമല്ല, നിങ്ങൾ ദയവായി ഇവിടെ നിന്നും പോകണം എന്ന് ബൃന്ദ കാരാട്ടിനോട് ബജ്രംഗ് പൂനിയ പറയുന്നതിന്റെ വീഡിയോ ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ടു.
ജന്തർ മന്തറിൽ നടക്കുന്ന നിശബ്ദ സമരത്തിൽ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പൂനിയ ബൃന്ദ കാരാട്ടിനോട് ഇറങ്ങി പോകാൻ ആവശ്യപ്പെട്ടത്.
റെസ്ലിംഗ് ഫെഡറേഷൻ ഭാരവാഹികളും ചില പരിശീലകരും കായിക താരങ്ങളോട് മോശമായി പെരുമാറാറുണ്ടെന്നും, ഇവർക്കെതിരെ നടപടി വേണമെന്നുമാണ് സമരം ചെയ്യുന്ന താരങ്ങളുടെ ആവശ്യം. അതേസമയം, റെസ്ലിംഗ് താരവും ബിജെപി നേതാവുമായ ബബിത ഫോഗട്ട് സമരക്കാരുമായി ചർച്ച നടത്തിയിട്ടുണ്ട്. സർക്കാർ താരങ്ങൾക്കൊപ്പമാണെന്നും, അവരുടെ പ്രശ്നങ്ങൾ ഇന്ന് തന്നെ പരിഹരിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും ബബിത ഫോഗട്ട് ചർച്ചകൾക്ക് ശേഷം മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.
#WATCH | CPI(M) leader Brinda Karat asked to step down from the stage during wrestlers' protest against WFI at Jantar Mantar in Delhi. pic.twitter.com/sw8WMTdjsk
— ANI (@ANI) January 19, 2023
Discussion about this post