അമരാവതി: പൊതുയോഗത്തിലെ പൂജയിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഖമ്മത്തിൽ സംഘടിപ്പിച്ച പ്രതിപക്ഷ നേതാക്കളുടെ പൊതുയോഗത്തിൽ പങ്കെടുക്കവെയാണ് പിണറായി വിജയൻ പൂജയിൽ പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ വൈറലാവുന്നുണ്ട്. പൂജാരിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മടി കാണിക്കാതെ പുഷ്പങ്ങൾ അർപ്പിക്കുന്നതാണ് വീഡിയോ.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, സമാജ്വാദി പാർട്ടി അദ്ധ്യക്ഷനായ അഖിലേഷ് യാദവ്, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ തുടങ്ങിയവർക്കൊപ്പമാണ് മുഖ്യമന്ത്രി പുഷ്പങ്ങൾ സമർപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ശ്രീനാരായണ കോളേജിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഗുരുസ്തുതി ചൊല്ലിയപ്പോൾ മുഖ്യമന്ത്രി എഴുന്നേൽക്കാത്തതും എഴുന്നേൽക്കാൻ ഒരുങ്ങിയവരെ വിലക്കിയതും വിവാദമായിരുന്നു. ഇതിന്റെ പേരിലുള്ള ചർച്ചകൾ തുടരവെയാണ് തെലങ്കാന മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരം പൂജയിൽ പങ്കെടുത്തത്.
Discussion about this post