ഡല്‍ഹി: ഡല്‍ഹി നിയമസഭയിലെ രണ്ട് മണ്ഡലങ്ങളിലീയുള്ള റീ പോളിംഗ് ആരംഭിച്ചു .വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നെന്ന പരാതിയെ തുടര്‍ന്നാണ് റീ പോളിംഗ് നടത്തുന്നത്. ഡല്‍ഹി കന്റോണ്‍മെന്റിലെ ബൂത്ത് നമ്പര്‍ 31 ലും സുബാഷ് പാര്‍ക്കിലെ ബൂത്ത് നമ്പര്‍ 132 ലുമാണ് റീ പോളിംഗ് നടക്കുക. രാവിലെ എട്ടു മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് ആറു മണിക്ക് അവസാനിക്കും.
ശനിയാഴ്ച നടന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ 67 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിന്റെ ഫലം ചൊവ്വാഴ്ച്ച അറിയും.വോട്ടെണ്ണലിന്റെ എല്ലാ ഘട്ടങ്ങളും ചിത്രീകരിക്കാന്‍ പ്രത്യേകം സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തത്സമയ ഫലങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ ലഭ്യമാകും.
Discussion about this post