അഹമ്മദാബാദ് : സോമനാഥ് ക്ഷേത്രത്തിൽ നടന്നിരുന്നത് തെറ്റായ കാര്യങ്ങളാണെന്നും അതുകൊണ്ടാണ് മുഹമ്മദ് ഗസ്നി ഈ ക്ഷേത്രം തകർത്തതെന്നും ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി .
ഗസ്നിയെക്കുറിച്ച് ആളുകൾ പറയുന്നത് ശരിയാണ്. അദ്ദേഹം സോമനാഥ ക്ഷേത്രം തകർത്തു. വിശ്വാസത്തിന്റെ പേരിൽ അവിടെ നടന്നിരുന്ന കാര്യങ്ങൾ ചിലർ ഗസ്നിയോട് പറഞ്ഞു. ദൈവങ്ങളുടെയും ദേവതകളുടെയും പേരിൽ എന്താണ് നടക്കുന്നത്? എങ്ങനെയാണ് പെൺകുട്ടികൾ അവിടെ കാണാതാകുന്നത്? ഇതിന് ശേഷം ഗസ്നി അവിടെ പരിശോധന നടത്തി. പരാതി സത്യമാണെന്ന് ബോദ്ധ്യപ്പെട്ടപ്പോൾ സോമനാഥ ക്ഷേത്രത്തിൽ കയറി. അവിടെ നടക്കുന്ന കുഴപ്പങ്ങൾ തടയുന്ന ജോലിയാണ് അദ്ദേഹം ചെയ്തത്. റാഷിദി പറഞ്ഞു.
സോമനാഥ ക്ഷേത്രത്തെ കുറിച്ചുള്ള റാഷിദിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാണ്. ആക്രമണകാരിയായ മുസ്ലീം ഭരണാധികാരിയെ വെള്ള പൂശുന്നതിന് വേണ്ടി ഹിന്ദുവിന്റെ ആത്മാഭിമാനത്തിലാണ് റാഷിദി കൈകടത്തിയിരിക്കുന്നതെന്ന് ഹൈന്ദവ സംഘടനകൾ ആരോപിച്ചു.
മുൻപ് രാമക്ഷേത്രം തകർക്കുമെന്നും റാഷിദി ഭീഷണി മുഴക്കിയിരുന്നു. 50-100 വർഷങ്ങൾക്ക് ശേഷം മുസ്ലീം ഭരണാധികാരി വന്നാൽ അയോധ്യയിലെ രാമക്ഷേത്രം തകർത്ത് പള്ളി നിർമ്മിക്കാമെന്നായിരുന്നു റാഷിദിയുടെ പ്രസ്താവന.
Discussion about this post