ഡല്‍ഹി: അധോലോക നേതാവ് ഛോട്ടാ രാജന്റെ അറസ്റ്റിന് പിന്നില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ തന്ത്രങ്ങളും ചര്‍ച്ചയാവുന്നു. ഇന്റലിജെന്‍സ് വൃത്തങ്ങളാണ് ഇത്തരമൊരു സൂചന നല്കിയ്.
ഇന്ത്യയിലെ ഇന്റലിജെന്‍സ് വിഭാഗങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും പ്രാധാനമന്ത്രിയുടെ ഓഫീസുമായി നടത്തിയ ചര്‍ച്ചയിലാണ് ഛോട്ടാ രാജന്റെ ഇന്തോനേഷ്യയിലെ ബാലിയില്‍ വെച്ചുള്ള അറസ്റ്റിന്റെ പിന്നിലെ ആസൂത്രകന്‍ അജിത് ദോവലാണെന്ന് സൂചന പുറത്ത് വന്നത്. ഛോട്ടാ രാജന്റെ അറസ്റ്റിന് സ്വീകരിച്ച പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച നടത്തിയത്.
ഇന്തൊനീഷ്യന്‍ ഉന്നത പൊലീസ് സംഘാംഗങ്ങളുമായി ദോവല്‍ പലവട്ടം ചര്‍ച്ച നടത്തിയിരുന്നുവെന്നാണു വിവരം. ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐ.ബി) മുന്‍ മേധാവിയായ അദ്ദേഹം ‘സൂപ്പര്‍ സ്പൈ’ എന്നാണ് അറിയപ്പെടുന്നത്.
ഛോട്ടാ രാജന്റെയും ദാവൂദിന്റെയും വിവരങ്ങള്‍ ശേഖരിക്കാന്‍ ദോവല്‍ വര്‍ഷങ്ങളായി പരിശ്രമിക്കുകയാണ്. ദുബായില്‍ മകളുടെ വിവാഹച്ചടങ്ങിനിടെ ദാവൂദിനെ വധിക്കാന്‍ രാജന് സംഘത്തിലെ ഷാര്‍പ് ഷൂട്ടര്‍ വിക്കി മല്‍ഹോത്രയെ അയയ്ക്കാന്‍ ദോവല്‍ പദ്ധതിയിട്ടിരുന്നെങ്കിലും നടന്നില്ല. ഐ.ബി നീക്കം അറിയാതെ വിക്കിയെയും കൂട്ടാളിയെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തതാണു കാരണം.
ഓസ്ട്രേലിയന്‍ പോലീസ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്റര്‍പോളാണ് ഛോട്ടാ രാജനെ ബാലിയില്‍ വെച്ച് പിടികൂടിയത്. സിഡ്നിയില്‍ നിന്ന ബാലിയിലെത്തിയ ഉടനെയായിരുന്നു അറസ്റ്റ്.
Discussion about this post