തിരുവനന്തപുരം : പ്ലസ് വൺ വിദ്യാർത്ഥിനിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് പീഡിപ്പിച്ചു. തിരുവനന്തപുരത്താണ് സംഭവം. പെരുമാതുറ സ്വദേശി നൗഫലാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ നൗഫലിനെയും സുഹൃത്തുക്കളായ ജെസീർ, നിയാസ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം കുണ്ടറ സ്വദേശിനിയായ പെൺകുട്ടിയെ തിരുവനന്തപുരം പാലോട് എത്തിച്ചാണ് യുവാവ് പീഡിപ്പിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയാണ് യുവാവ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് കുട്ടിയെ തന്ത്രപൂർവ്വം തിരുവനന്തപുരത്ത് എത്തിച്ചു. കുട്ടിയെ കൊണ്ടുപോകാൻ വാഹനം ഒരുക്കി നൽകിയതും വീട് വാടകയ്ക്ക് എടുത്ത് കൊടുത്തതും സുഹൃത്തുക്കളാണ്. ഇവിടെ വെച്ചാണ് പീഡനം നടന്നത് എന്നാണ് വിവരം.
ജസീറും നൗഫലും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post