Friday, May 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Culture

കളിമണ്ണിൽ വീട്, സൗരവൈദ്യുതിയും ജൈവാഹാരവും വ്യത്യസ്തനാണ് മുത്തയ്യ

12 വര്‍ഷങ്ങള്‍ക്ക് മുൻപാണ് തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി അദ്ദേഹം ഇറങ്ങിത്തിരിക്കുന്നത്

by Brave India Desk
Jan 23, 2023, 04:47 pm IST
in Culture
Share on FacebookTweetWhatsAppTelegram

ബെംഗളൂരു പോലൊരു മെട്രോ നഗരത്തിൽ ഗ്രാമത്തിന്റെ പച്ചപ്പും ശോഭയും സൃഷ്ടിച്ചെടുത്ത വ്യക്തിയാണ് ചൊക്കലിംഗം മുത്തയ്യ.മെട്രോ നഗരമധ്യത്തിൽ അദ്ദേഹം, സ്വയം കൃഷി ചെയ്തുണ്ടാക്കുന്ന ആഹാരം കഴിച്ചു ജീവിക്കുന്നു. കൃഷി മാത്രമല്ല, ഇദ്ദേഹത്തിന്റെ വാസസ്ഥലത്തിന്റെ പ്രത്യേകത മണ്ണുകൊണ്ട് വീട്, കുടിക്കാന്‍ മഴവെള്ളം, ഒപ്പം സൗരവൈദ്യുതിയും ജൈവാഹാരവും ഇങ്ങനെ പോകുന്നു ബാംഗ്ലൂര്‍ നഗരത്തില്‍ ചൊക്കലിംഗം തനിക്കും കുടുംബത്തിനുമായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍.

കൃത്യമായി പറഞ്ഞാൽ 12 വര്‍ഷങ്ങള്‍ക്ക് മുൻപാണ് തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി അദ്ദേഹം ഇറങ്ങിത്തിരിക്കുന്നത്. ചൊക്കലിംഗത്തിന്റെ ഭാര്യ അന്നം ഒരു സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപികയായിരുന്നു. ഓട്ടിസം ബാധിച്ചതും ഡിസ്‌ലെക്‌സിയ ബാധിച്ചതുമായ കുട്ടികളെ പ്രത്യേക രീതിയിലുള്ള വിദ്യാഭ്യാസം നല്‍കിയാണ് അന്നം പഠിപ്പിച്ചിരുന്നത്.

Stories you may like

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് റെക്കോർഡ് വരുമാനം; 15-ാം വർഷവും കർണാടകയിലെ ഒന്നാം നമ്പർ ക്ഷേത്രം; 167.89 കോടിയുടെ വരുമാനവുമായി ചരിത്രത്തിലേക്ക്

ബുദ്ധിക്ക് വളര്‍ച്ചക്കുറവുള്ള കുട്ടികള്‍ക്ക് അന്തരീക്ഷത്തിലെ കാര്‍ബണ്‍ എമിഷന്‍ ബുദ്ധിമുട്ടുണ്ടാക്കും എന്ന് അന്നം എപ്പോഴും പറയുമായിരുന്നു. ഇത് മനസിലാക്കിയ മുത്തയ്യ തന്റെ മക്കള്‍ക്ക് പ്രകൃതി കനിഞ്ഞു നല്‍കുന്ന വരദാനങ്ങള്‍ അനുഭവിക്കുന്നതിനുള്ള അവസരം ഒരുക്കണം എന്ന ഉറച്ച തീരുമാനത്തിൽ അദ്ദേഹമെത്തി.അങ്ങനെ, ചൊക്കലിംഗം ബാംഗ്ലൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി തന്റെ പ്രകൃതി വീട് നിർമിക്കാൻ ആരംഭിച്ചു.

7,200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്ഥലത്ത് 3,500 ചതുരശ്ര അടി സ്ഥലത്തായിരുന്നു വീടിന്റെ നിര്‍മാണം. പുതുപുത്തന്‍ ആര്‍ക്കിടെക്ച്ചര്‍ രീതിയും പൗരാണികതയും ഒപ്പം വായുസഞ്ചാരത്തിനുള്ള വകളും കോര്‍ത്തിണക്കിക്കൊണ്ടായിരുന്നു വീടിന്റെ നിര്‍മാണം. വീടിനകത്ത് ആകാശം കാണത്തക്കരീതിയില്‍ തുറന്ന മേല്‍ക്കൂരയോട് കൂടിയ നടുമുറ്റവും ഉണ്ട്. വീടിനോടു ചേര്‍ന്ന് തന്നെ അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികളും മറ്റും ഉല്‍പ്പാദിപ്പിക്കുന്നതിനായി വിശാലമായ ഒരു ഫാമും ഉണ്ട്.

വീട് പൂര്‍ണമായും സൗരോജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മഴവെള്ള സംഭരണിയിലൂടെ സംഭരിക്കപ്പെടുന്ന വെള്ളമാണ് വീട്ടാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. തൊടിയിൽ നിർമിച്ചിരിക്കുന്ന വിശാലമായ പച്ചക്കറി തോട്ടത്തില്‍ വാഴ, മുളക്, തക്കാളി, വെണ്ട, ബീന്‍സ് തുടങ്ങി എല്ലാവിധ പച്ചക്കറികളും വളരുന്നുണ്ട്. ഇവയെല്ലാം തന്നെ ജൈവരീതിയിലാണ് കൃഷി ചെയ്യുന്നത്.

Share12TweetSendShare

Latest stories from this section

കുഞ്ഞു മുരുകന് മഞ്ച് പ്രിയം;ചോക്ലേറ്റ് പ്രസാദമായി ലഭിക്കുന്ന അപൂർവ്വ ക്ഷേത്രം

കുഞ്ഞു മുരുകന് മഞ്ച് പ്രിയം;ചോക്ലേറ്റ് പ്രസാദമായി ലഭിക്കുന്ന അപൂർവ്വ ക്ഷേത്രം

എലികളെ പൂജിക്കുന്ന ക്ഷേത്രമോ?വിശ്വാസം അത്ഭുതം സൃഷ്ടിക്കുന്ന കർണി മാതാ ക്ഷേത്രം

എലികളെ പൂജിക്കുന്ന ക്ഷേത്രമോ?വിശ്വാസം അത്ഭുതം സൃഷ്ടിക്കുന്ന കർണി മാതാ ക്ഷേത്രം

ബുള്ളറ്റിനെ ആരാധിക്കുന്ന ക്ഷേത്രം ;യാത്രക്കാരുടെ കാവൽദൈവമായ ഓം ബന്ന

ബുള്ളറ്റിനെ ആരാധിക്കുന്ന ക്ഷേത്രം ;യാത്രക്കാരുടെ കാവൽദൈവമായ ഓം ബന്ന

ഹിമഗിരി ശൃംഗങ്ങളിൽ വീണ്ടും ഭക്തിയുടെ മന്ത്രധ്വനികൾ മുഴങ്ങുകയായി;ദർശന പുണ്യം തേടി പതിനായിരത്തിലധികം തീർത്ഥാടകർ

ഹിമഗിരി ശൃംഗങ്ങളിൽ വീണ്ടും ഭക്തിയുടെ മന്ത്രധ്വനികൾ മുഴങ്ങുകയായി;ദർശന പുണ്യം തേടി പതിനായിരത്തിലധികം തീർത്ഥാടകർ

Discussion about this post

Latest News

ഗൗതം അദാനിക്കെതിരായ എല്ലാ കുറ്റങ്ങളും പിൻവലിക്കാൻ ഒരുങ്ങി അമേരിക്ക ; പിന്നിൽ 10 ബില്യൺ ഡോളറിന്റെ നിക്ഷേപ വാഗ്ദാനം

ഗൗതം അദാനിക്കെതിരായ എല്ലാ കുറ്റങ്ങളും പിൻവലിക്കാൻ ഒരുങ്ങി അമേരിക്ക ; പിന്നിൽ 10 ബില്യൺ ഡോളറിന്റെ നിക്ഷേപ വാഗ്ദാനം

അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ തലമുറമാറ്റം; വി ഡി സതീശൻ പ്രതിപക്ഷ നേതാവ്

അഞ്ച് മന്ത്രിസ്ഥാനം വേണമെന്ന് ലീഗ്, വിട്ടുവീഴ്ചയില്ലാതെ ജോസഫ്; ചെന്നിത്തല വരുമോ? യുഡിഎഫ് കോട്ടകളിൽ ചർച്ച ചൂടുപിടിക്കുന്നു!

ഉപതിരഞ്ഞെടുപ്പുകൾ ; കേരളത്തിൽ കോൺഗ്രസും ഗുജറാത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നു

തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ കള്ളവോട്ട്: ചെന്നൈ വിമാനത്താവളത്തിൽ 10 വിദേശികൾ പിടിയിൽ, ഞെട്ടിച്ച് വിവരങ്ങൾ!

സമാധാനം പുനഃസ്ഥാപിക്കണം; ഒമാൻ സുൽത്താനെയും മാക്രോണിനെയും വിളിച്ച് മോദി; പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിർണ്ണായക ഇടപെടൽ

ആറുദിനങ്ങൾ, അഞ്ച് രാഷ്ട്രങ്ങൾ: മോദിയുടെ ചരിത്രയാത്രയ്ക്ക് ഇന്ന് തുടക്കം; എണ്ണ പ്രതിസന്ധിയിൽ നിർണ്ണായക ചർച്ചകൾ

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

മോദി 3.0 മന്ത്രിസഭയിൽ അഴിച്ചുപണി? നിർണായക നീക്കവുമായി പ്രധാനമന്ത്രി

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies