തിരുവനന്തപുരം: ഇടതു മുന്നണിയിലേയ്ക്കുള്ള തിരിച്ചു പോക്കിന്റെ സാധ്യത തള്ളാതെ ജെ.ഡി.യു പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍. മാറുന്ന സാഹചര്യം ഏതു പാര്‍ട്ടിയും കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനതാദള്‍ എസുമായി യോജിക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ തീരുമാനം ദേശീയ സാഹചര്യത്തിന് അനുസരിച്ചേ ഉണ്ടാകൂ. കേരളത്തെ മാത്രം മാറ്റി നിര്‍ത്തി ഇനി പാര്‍ട്ടി തീരുമാനമില്ല. ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലടക്കം വന്‍ രാഷ്ട്രീയമാറ്റമുണ്ടാക്കും- വീരേന്ദ്രകുമാര്‍ പറഞ്ഞു.
ഇടത് മുന്നണിയുടെ ഭാഗമായി നില്ക്കുന്ന ജനതാദള്‍ എസുമായി യോജിക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്ന പരാമര്‍ശം വീരേന്ദ്രകുമാറിന്റെ ഇടതുമുന്നണിയിലേക്കുള്ള മടങ്ങിപോക്കിലേക്കുള്ള സാധ്യതയാണ് കാണിക്കുന്നത്.
Discussion about this post