കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഒരു ഗ്രാമത്തില്‍ ദുര്‍ഗ്ഗാപൂജയ്ക്ക് വിലക്ക.് തലസ്ഥാനത്ത് നിന്നും 350 കിലോമീറ്റര്‍ ദൂരെയുള്ള കങ്ക്ളാ ബഹാറി എന്ന ഗ്രാമത്തിലെ വിശ്വാസികള്‍ക്ക് കഴിഞ്ഞ മൂന്നു വര്‍ഷമായി തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായ, ദുര്‍ഗ്ഗാ പൂജ നടത്താനുള്ള അനുമതി ലഭിക്കുന്നില്ലെന്നാണ് പരാതി. സാമുദായിക സൗഹാര്‍ദ്ദം തകരാന്‍ ദുര്‍ഗ്ഗാപൂജയ്ക്ക് അനുമതി നല്‍കുന്നത് ഇടയാക്കുമെന്നാണ് അധികൃതര്‍ വിശ്വാസികള്‍ക്ക് നല്കുന്ന വിശദീകരണം.
2012ല്‍ ദര്ഗ്ഗാപൂജയ്ക്ക് അനുമതി തേടി പ്രാദേശിക ഭരണകൂടത്തിന് വിശ്വാസികള്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇത് നിരസ്സിക്കപ്പെട്ടു. ദുര്‍ഗ്ഗാപൂജ മേഖലയില്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതിന് ഇടയാക്കുമെന്നായിരുന്നു പ്രാദേശിക ഭരണകൂടത്തിന്റെ വിശദീകരണം. ബംഗാളികള്‍ക്ക് ഏറെ പ്രധാനപ്പെട്ട ദര്ഗ്ഗാപൂജ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്യേണ്ട അവസ്ഥയാണുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. ദേശീയ ചാനലായ ന്യൂസ് എക്സാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ചില ഇതരമതസ്ഥരുടെ എതിര്‍പ്പാണ് ദുര്‍ഗ്ഗാപൂജയ്ക്ക് വിലക്കേര്‍പ്പെടുത്താന്‍ കാരണമെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദുര്‍ഗ്ഗാപൂജയ്ക്ക് അനുമതി തേടി അധിതരെ സമീപിച്ചതറിഞ്ഞ്, പശുവിനെ കൊല്ലാന്‍ അനുമതി വേണമെന്ന് ചില സമുദായക്കാര്‍ ആവശ്യപ്പെട്ടതാണ് തുടക്കത്തില്‍ പ്രശ്നമായതെന്ന് നാട്ടുകാര്‍ പറയുന്നു. ഭരണകൂടവും ഇവര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ഇവരുടെ പരാതി.
മതേതര രാജ്യമായ ഇന്ത്യയില്‍ ഇത്തരം വിവേചനവും നടക്കുന്നുണ്ടെന്നും, എല്ലാ വര്‍ഷവും നല്കുന്ന അപേക്ഷകള്‍ നിരസിക്കുകയാണെന്നും നാട്ടുകാരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വീഡിയൊ കാണുക-
https://www.youtube.com/watch?v=uKFIAd-Atv4
Discussion about this post